ക​വാ​ടം 2019: ലോ​ഗോ പ്ര​കാ​ശ​നം
Monday, November 11, 2019 1:15 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ലെ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ 16ന് ​ന​ട​ക്കു​ന്ന മെ​ഗാ ജോ​ബ് ഫെ​സ്റ്റ് "ക​വാ​ടം 2019' ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​ബൈ​ര്‍ ക​മ്മാ​ട​ത്ത്, ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ ആ​ര്‍. വി​നോ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത​ത്. പ്രി​ന്‍​സി​പ്പ​ൽ ഡോ.​ടി. വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​രാ​മ​നാ​ഥ​ന്‍ പ്ര​സം​ഗി​ച്ചു. ജോ​ബ് ഫെ​സ്റ്റി​നു പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​ദാ​യ​ക​രു​ടെ ആ​ദ്യ​ഘ​ട്ട ര​ജി​സ്‌​ട്രേ​ഷ​ന്‍ നാ​ളെ വ​രെ ന​ട​ത്തും.

ഫ്ലാ​റ്റി​ന് അ​പേ​ക്ഷി​ക്കാം

കാ​സ​ര്‍​ഗോ​ഡ്: ന​ഗ​ര​സ​ഭ പ​ട്ടി​ക​ജാ​തി​ക്കാ​ര്‍​ക്ക് വേ​ണ്ടി നി​ര്‍​മി​ച്ച ഭ​വ​ന സ​മു​ച്ച​യ​ത്തി​ല്‍ ഒ​ഴി​വു​ള്ള ഫ്ലാ​റ്റ് അ​നു​വ​ദി​ക്കു​ന്ന​തി​ന് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ 15 ന​കം ന​ഗ​ര​സ​ഭ​യി​ല്‍ ന​ല്‍​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ല്‍ നി​ന്ന് ല​ഭി​ക്കും.