ന​ബി​ദി​ന റാ​ലി​യി​ൽ പാ​യ​സം നൽകി​ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ
Monday, November 11, 2019 1:15 AM IST
തൃ​ക്ക​രി​പ്പൂ​ർ: സ്നേ​ഹ​ത്തി​നും സാ​ഹോ​ദ​ര്യ​ത്തി​നും അ​തി​ർ​വ​ര​മ്പു​ക​ളി​ല്ലെ​ന്നു കാ​ട്ടി ന​ബി​ദി​ന ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മൗ​ലീ​ദ് ജാ​ഥ​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു ച​ന്തേ​ര മു​ത്ത​പ്പ​ൻ ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പാ​യ​സ​വി​ത​ര​ണം ന​ട​ത്തി.
ച​ന്തേ​ര മു​സ്‌​ലിം ജ​മാ​അ​ത്ത് ക​മ്മി​റ്റി​യു​ടെ​യും ന​ജ്മു​ൽ ഹു​ദാ വി​ദ്യാ​ർ​ഥി സ​മാ​ജ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മൗ​ലീ​ദ് ജാ​ഥ​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ച​ന്തേ​ര ചെ​മ്പ​ക​ത്ത​റ മു​ത്ത​പ്പ​ൻ മ​ഠ​പ്പു​ര ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​യ​സം വി​ത​ര​ണം​ചെ​യ്ത​ത്. മൗ​ലീ​ദ് ജാ​ഥ ച​ന്തേ​ര​യി​ൽ നി​ന്നു​മാ​രം​ഭി​ച്ച് മാ​ണി​യാ​ട്ട് ചെ​റി​യ​പ​ള്ളി പ​രി​സ​രം, കാ​ലി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ൾ ചു​റ്റി ച​ന്തേ​ര​യി​ൽ സ​മാ​പി​ക്കു​മ്പോ​ഴേ​ക്കും ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​സ്ജി​ദ് പ​രി​സ​ര​ത്തു ചെ​റു​ചൂ​ടോ​ടെ പാ​സ​യം ക​പ്പു​ക​ളി​ൽ വി​ള​മ്പി അ​വ​രെ സ്വീ​ക​രി​ച്ചു. മു​ത്ത​പ്പ​ൻ മ​ട​പ്പു​ര ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ന​വീ​ൻ ബാ​ബു, പി. ​ച​ന്ദ്ര​ൻ, വി.​വി. ഭാ​ർ​ഗ​വ​ൻ, കെ.​വി. സു​ധാ​ക​ര​ൻ, എ.​വി. ച​ന്ദ്ര​ൻ, പി. ​അ​ജേ​ഷ്, സാ​ജ​ൻ ച​ന്തേ​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​യ​സം വി​ള​മ്പി​യ​ത്.