സംസ്ഥാന കലോത്സവം: പ്രചാരണം കൊഴുക്കുന്നു
Monday, November 11, 2019 1:15 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം പ​ബ്ലി​സി​റ്റി ക​മ്മി​റ്റി​യു​ടെ​യും ഒ​ഴി​ഞ്ഞ​വ​ള​പ്പ് റെ​ഡ് സ്റ്റാ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ​യും ഇ.​കെ. നാ​യ​നാ​ർ സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ഴി​ഞ്ഞ​വ​ള​പ്പ് ക​ട​പ്പു​റ​ത്തു പ​ട്ടം പ​റ​ത്ത​ൽ ഉ​ത്സ​വം ന​ട​ത്തി.
60-ാംമ​ത് ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ളം​ബ​രം ന​ൽ​കി​കൊ​ണ്ടു 60 പ​ട്ട​ങ്ങ​ളാ​ണ് പ​റ​ത്തി​യ​ത്. ഹൊ​സ്ദു​ർ​ഗ് സി​ഐ കെ. ​വി​നോ​ദ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ല​ബ് സെ​ക്ര​ട്ട​റി ടി.​വി. അ​ഭി​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ജി​ജി തോ​മ​സ്, പ​ബ്ലി​സി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ സു​കു​മാ​ര​ൻ പൂ​ച്ച​ക്കാ​ട്, കെ. ​പ്ര​വീ​ൺ കു​മാ​ർ, ടി. ​പ്ര​മോ​ദ്, ഒ.​വി. സു​നി​ൽ, പി. ​സു​രേ​ഷ്, ഗ്ര​ന്ഥാ​ല​യം സെ​ക്ര​ട്ട​റി കെ. ​സ​ന്തോ​ഷ്, ഒ.​വി. വി​നോ​ദ്, സു​ഗേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം പ​ബ്ലി​സി​റ്റി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ബേ​ക്ക​ൽ കോ​ട്ട​യു​ടെ സ​മീ​പ​ത്തു​ള്ള പ​ള്ളി​ക്ക​ര ബീ​ച്ചി​ൽ മെ​ഗാ പ​ട്ട​മു​യ​രും, വ​ൺ ഇ​ന്ത്യാ കൈ​റ്റ് ടീ​മാ​ണ് ടെ​യോ​ട്ടോ സെ​റാ​മി​ക് ടൈ​ൽ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ട്ട​മു​യ​ർ​ത്തു​ന്ന​ത്. എ​ട്ട് ഭീ​മ​മാ​യ പ​ട്ട​ങ്ങ​ൾ അ​ട​ക്കം 60 പ​ട്ട​മാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബീ​ച്ചി​ൽ ജി​ല്ല​യി​ലെ ശി​ൽ​പ്പി​ക​ളും ക​ലാ​കാ​ര​ന്മാ​രും ചേ​ർ​ന്നു മ​ണ​ൽ​ശി​ൽ​പ്പം നി​ർ​മി​ക്കും. കേ​ര​ള സം​സ്ഥാ​ന സാം​സ്കാ​രി​ക വ​കു​പ്പ് വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ച കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ൻ​പാ​ട്ട്, ഗു​രു​വാ​ദ്യ​സം​ഘം പ​ള്ളി​ക്ക​ര​യു​ടെ ശി​ങ്കാ​രി​മേ​ളം തു​ട​ങ്ങി​യ​വ ക​ലോ​ത്സ​വ പ്ര​ചാ​ര​ണ​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കും. മ​ന്ത്രി​മാ​ർ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.