മ​ല​യാ​ള ദി​നാ​ഘോ​ഷം: മ​ത്സ​ര​വി​ജ‍​യി​ക​ൾ
Monday, November 11, 2019 1:16 AM IST
കാ​സ​ർ​ഗോ​ഡ്: മ​ല​യാ​ള ദി​നാ​ഘോ​ഷ​ത്തി​ന്‍റെ​യും ഭ​ര​ണ​ഭാ​ഷ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി.
കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ മ​ള്‍​ട്ടി​മീ​ഡി​യ മ​ല​യാ​ളം പ്ര​ശ്‌​നോ​ത്ത​രി മ​ത്സ​ര​ത്തി​ൽ ച​ട്ട​ഞ്ചാ​ല്‍ എം​ഐ​സി ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ ടി. ​അ​ജേ​ഷ് ഒ​ന്നാം​സ്ഥാ​ന​വും വി​ദ്യാ​ന​ഗ​ർ ത്രി​വേ​ണി കോ​ള​ജി​ലെ കെ. ​റീ​ന-​എം. വി​ശ്വ​നാ​ഥ ടീം ​ര​ണ്ടാം​സ്ഥാ​ന​വും മു​ന്നാ​ട് ധി​ഷ​ണ കോ​ള​ജി​ലെ വി​ജേ​ഷ്-​മി​ഥു​ന്‍ കു​മാ​ര്‍ ടീം ​മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
കൈ​യെ​ഴു​ത്ത് മ​ത്സ​ര​ത്തി​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് വി​നി അ​ഴീ​ക്കോ​ട് ഒ​ന്നാം സ്ഥാ​ന​വും ഇ​റി​ഗേ​ഷ​ന്‍ ഡി​വി​ഷ​നി​ലെ പി. ​സു​മി​ത്ര ര​ണ്ടാം സ്ഥാ​ന​വും സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് ബി. ​നാ​ന്‍​സി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. മൊ​ബൈ​ല്‍ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ത്തി​ൽ എ​ന്‍. ജ്യോ​തി​ല​ക്ഷ്മി ഒ​ന്നാം സ്ഥാ​ന​വും രാ​മ​കൃ​ഷ്ണ​ന്‍ കി​നാ​നൂ​ര്‍ ര​ണ്ടാം സ്ഥാ​ന​വും എം. ​ഷാ​ജ​ഹാ​ന്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.