സ​ഹ​ക​ര​ണ റി​സ്ക് ഫ​ണ്ട് ഭേ​ദ​ഗ​തി കൊ​ള്ള​യ​ടി​ക്കാ​ൻ വേണ്ടിയെന്ന്
Monday, November 11, 2019 1:16 AM IST
കാ​സ​ർ​ഗോ​ഡ്: സ​ഹ​ക​ര​ണ റി​സ്ക് ഫ​ണ്ടി​ൽ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളി​ൽ വാ​യ്പ​ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന​വ​രെ കൊ​ള്ള​യ​ടി​ക്കാ​ൻ വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന് കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.​
റി​സ്ക് ഫ​ണ്ടി​ൽ അ​ട​യ്ക്കേ​ണ്ട ഏ​റ്റ​വും കു​റ​ഞ്ഞ​തു​ക 100 രൂ​പ​യി​ൽ നി​ന്ന് 250 രൂ​പ​യാ​യും പ​ര​മാ​വ​ധി തു​ക 525 രൂ​പ​യി​ൽ നി​ന്ന് 1000 രൂ​പ​യാ​യും വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
കു​റ​ഞ്ഞ തു​ക വാ​യ്പ​യെ​ടു​ക്കു​ന്ന​വ​ർ പോ​ലും 250 രൂ​പ അ​ട​ക്ക​ണം. പൂ​ർ​വ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ജി​എ​സ്ടി തു​ക കൂ​ടി അ​ട​യ്ക്കാ​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. നി​ല​വി​ൽ റി​സ്ക് ഫ​ണ്ട് വി​ഹി​തം അ​ട​ച്ച വാ​യ്പ​ക്കാ​ര​നി​ൽ നി​ന്ന് വീ​ണ്ടും അ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തു പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. റി​സ്ക് ഫ​ണ്ട് ച​ട്ടം ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​കെ. വി​ന​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ശ​ശി, ദി​നേ​ശ​ൻ കെ. ​മൂ​ല​ക​ണ്ടം, പി.​കെ. പ്ര​കാ​ശ്കു​മാ​ർ, ജോ​സ് പ്ര​കാ​ശ്, ഇ. ​വേ​ണു​ഗോ​പാ​ല​ൻ, പി. ​ശോ​ഭ, എം. ​ഭ​വാ​നി, എ.​കെ. ശ​ശാ​ങ്ക​ൻ, പി. ​വി​നോ​ദ്കു​മാ​ർ, പ്ര​മീ​ള കെ. ​ഉ​ച്ചി​ൽ, സി.​ഇ. ജ​യ​ൻ, ജി.​മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.