ശി​ശു​ദി​ന റാ​ലി: ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി
Monday, November 11, 2019 1:17 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ഭ​ര​ണ​കൂ​ടം, ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ്, ഐ​സി​ഡി​എ​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി.
ജി​ല്ല​യി​ലെ കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള വ​ര്‍​ണോ​ത്സ​വം പാ​ല​ക്കു​ന്നി​ല്‍ സ​മാ​പി​ച്ചു. 20ന് ​അ​ന്താ​രാ​ഷ്ട്ര ശി​ശു​ദി​നം വ​രെ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.
ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ക​മാ​യ ശി​ശു​ദി​ന​റാ​ലി​യും കു​ട്ടി​ക​ളു​ടെ സം​ഗ​മ​വും 14ന് ​രാ​വി​ലെ പ​ത്തി​ന് വി​ദ്യാ​ന​ഗ​റി​ല്‍ ന​ട​ക്കും. ഗ​വ.​കോ​ള​ജ് പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി നാ​യ​ന്മാ​ര്‍​മൂ​ല ടി​ഐ​എ​ച്ച്എ​സ്എ​സി​ല്‍ സ​മാ​പി​ച്ചു കു​ട്ടി​ക​ളു​ടെ സം​ഗ​മ​വും ന​ട​ക്കും.
റാ​ലി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍, ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ ചേ​ര്‍​ന്ന സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ​യും, വ​കു​പ്പു​ത​ല മേ​ല​ധി​കാ​രി​ക​ളു​ടെ​യും യോ​ഗം പ​രി​ശോ​ധി​ച്ചു.
20000 കു​ട്ടി​ക​ള്‍ അ​ണി​നി​ര​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യി​ല്‍ ആ​ക​ര്‍​ഷ​ക​മാ​യ വി​വി​ധ വേ​ഷ​ങ്ങ​ള്‍, എ​സ്പി​സി, എ​ന്‍​സി​സി, റെ​ഡ്‌​ക്രോ​സ്, ബാ​ൻ​ഡ്സെ​റ്റ്, സ്‌​കേ​റ്റിം​ഗ് റേ​സ്, പ്ലേ ​കാ​ര്‍​ഡു​ക​ള്‍, വ​ജ്ര ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലാ​പ്ര​ക​ട​നം, ഐ​സി​ഡി​എ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ള്‍ എ​ന്നി​വ അ​ണി​നി​ര​ക്കും.