144 അ​വ​സാ​നി​ച്ചു; പോ​ലീ​സ് ആ​ക്ട് പ്ര​കാ​രം നി​രോ​ധ​നാ​ജ്ഞ തു​ട​രും
Tuesday, November 12, 2019 1:33 AM IST
കാ​സ​ർ​ഗോ​ഡ്: അ​യോ​ധ്യ വി​ധി​യെ തു​ട​ർ​ന്ന് അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലാ​യി ജി​ല്ല​യി​ൽ അ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ 144-ാം വ​കു​പ്പ് പ്ര​കാ​രം പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ അ​വ​സാ​നി​ച്ചു. എ​ന്നാ​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ പോ​ലീ​സ് ആ​ക്ട് 78, 79 പ്ര​കാ​രം നി​രോ​ധ​നാ​ജ്ഞ തു​ട​രു​മെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജെ​യിം​സ് ജോ​സ​ഫ് അ​റി​യി​ച്ചു.
മ​ഞ്ചേ​ശ്വ​രം, കു​ന്പ​ള, കാ​സ​ർ​ഗോ​ഡ്, വി​ദ്യാ​ന​ഗ​ർ, മേ​ൽ​പ്പ​റ​ന്പ്, ബേ​ക്ക​ൽ, ഹൊ​സ്ദു​ർ​ഗ്, നീ​ലേ​ശ്വ​രം, ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ക. ഇ​തു​പ്ര​കാ​രം അ​ഞ്ചി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടു​ന്ന​തും പ്ര​ക​ട​ന​ങ്ങ​ളും പൊ​തു​യോ​ഗ​ങ്ങ​ളും പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​വം​ബ​ർ 14ന് ​രാ​ത്രി 12 മ​ണി വ​രെ തു​ട​രും. ഈ ​കാ​ല​യ​ള​വി​ല്‍ മു​ന്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഏ​തെ​ങ്കി​ലും പ്ര​ക​ട​ന​ങ്ങ​ളോ പൊ​തു​യോ​ഗ​ങ്ങ​ളോ ന​ട​ത്താ​ന്‍ ഉ​ദേ​ശി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​തി​ന് ജി​ല്ലാ പോ​ലീ​സി​ന്‍റെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി വാ​ങ്ങേ​ണ്ട​താ​ണ്.