മാ​ധ്യ​മ സെ​മി​നാ​റും മെഗാ ഷോയും ന​ട​ത്തും
Tuesday, November 12, 2019 1:33 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യി 23ന് ​രാ​വി​ലെ 10 മ​ണി​ക്ക് മീ​ഡി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ടൗ​ൺ ഹാ​ളി​ൽ മാ​ധ്യ​മ സെ​മി​നാ​ർ ന​ട​ക്കും. ക​ലോ​ത്സ​വം ഇ​ന്ന​ലെ, ഇ​ന്ന്, നാ​ളെ എ​ന്ന​താ​ണ് വി​ഷ​യം. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വ് പി.​എം. മ​നോ​ജ് വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​തീ​ഷ് കാ​ളി​യാ​ട​ൻ പ​ങ്കെ​ടു​ക്കും.
ജി​ല്ല​യി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും മാ​ധ്യ​മ വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കും.
24ന് ​വൈ​കു​ന്നേ​രം 4.30ന് ​ആ​കാ​ശ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ പ്ര​മു​ഖ സി​നി​മാ​താ​ര​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു ദൃ​ശ്യ​വി​സ്മ​യ​മൊ​രു​ക്കും.
പ​ഴ​യ​കാ​ല ക​ലാ​തി​ല​ക​ങ്ങ​ളും പ്ര​തി​ഭ​ക​ളും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. ക​ലോ​ത്സ​വ​ത്തി​ലെ മ​റ്റൊ​രു ഉ​പ​സ​മി​തി​യാ​യ ദൃ​ശ്യ​വി​സ്മ​യ ക​മ്മി​റ്റി, കാ​ഞ്ഞ​ങ്ങാ​ട് ആ​ർ​ട്ട് ഫോ​റം എ​ന്നി​വ​യു​മാ​യി കൈ​കോ​ർ​ത്താ​ണ് മെ​ഗാ​ഷോ ന​ട​ത്തു​ന്ന​ത്.
മീ​ഡി​യ കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഹാ​ഷിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​മ​ധു​സൂ​ദ​ന​ൻ, ക​ൺ​വീ​ന​ർ എ​ൻ. സ​ദാ​ശി​വ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ ഇ.​വി. ജ​യ​കൃ​ഷ്ണ​ൻ, ടി.​കെ. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.