ഔ​ദ്യോ​ഗി​ക പ്ര​ചാ​ര​ണ വീ​ഡി​യോ​യു​ടെ പ്ര​കാ​ശ​നം 14 ന്
Tuesday, November 12, 2019 1:33 AM IST
കാ​ഞ്ഞ​ങ്ങാ​ട് : സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ​ബ്ലി​സി​റ്റി ക​മ്മി​റ്റി പു​റ​ത്തി​റ​ക്കു​ന്ന പ്ര​ചാ​ര​ണ വീ​ഡി​യോ​യു​ടെ പ്ര​കാ​ശ​നം 14ന് ​വൈ​കു​ന്നേ​രം 3.30ന് ​രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി നി​ർ​വ​ഹി​ക്കും.
ഉ​ദു​മ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷാ​ന​വാ​സ് പാ​ദൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ദു​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. മു​ഹ​മ്മ​ദ​ലി, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.
കാ​സ​ർ​ഗോ​ഡ് ജി​ല്ല​യു​ടെ സാം​സ്കാ​രി​ക​ത, ടൂ​റി​സം, ച​രി​ത്രം, ഭാ​ഷാ​വൈ​വി​ധ്യം തു​ട​ങ്ങി​യ​വ വീ​ഡി​യോ​യി​ൽ പ്ര​തി​പാ​ദ്യ​മാ​കും.
പ​ബ്ലി​സി​റ്റി ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​ചാ​ര​ണ വീ​ഡി​യോ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ക​ൺ​വീ​ന​ർ ജി​ജി തോ​മ​സ് അ​റി​യി​ച്ചു.