പാ​പ്പൂ​സി​ന്‍റെ ചി​രി മാ​യാ​തി​രി​ക്കാ​ൻ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം
Tuesday, November 12, 2019 1:33 AM IST
ചി​റ്റാ​രി​ക്കാ​ൽ : ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ന​ല്ലോം​പു​ഴ​യി​ൽ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ബി​ബി​ൻ-​സി​മി ദ​മ്പ​തി​ക​ളു​ടെ അഞ്ച് വ​യ​സു​ള്ള മ​ക​ൻ ആ​ൻ​സ്റ്റി​ൻ ബി​ബി​ൻ (പാ​പ്പൂ​സ്) വി​സ്കോ​ട്ട് ആ​ൾ​ഡ് റി​ച്ച് സി​ൻ​ഡ്രാോം ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​ണ്.
തു​ട​ർ​ ചി​കി​ത്സ ന​ട​ത്താ​ൻ പ​ണ​മി​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന മാ​താ​പി​താ​ക്ക​ൾ​ക്കു സ​ഹാ​യ​ഹ​സ്ത​വു​മാ​യി വോ​യ്സ് ഓ​ഫ് ചി​റ്റാ​രി​ക്കാ​ൽ എ​ന്ന വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളെ​ത്തി. 2,33,500 രൂ​പ​യു​ടെ ചെ​ക്ക് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് കൈ​മാ​റി. മ​ജ്ജ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്കാ​യി നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു പ​ണം സ്വ​രൂ​പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് വോ​യ്സ് ഓ​ഫ് ചി​റ്റാ​രി​ക്കാ​ൽ കൂ​ട്ടാ​യ്മ സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്.