പോ​ത്താങ്ക​ണ്ട​ത്ത് പു​തി​യ​പാ​ല​ത്തി​ന് ഭ​ര​ണാ​നു​മ​തി​യാ​യി
Tuesday, November 12, 2019 1:34 AM IST
ചീ​മേ​നി: പാ​ടി​യോ​ട്ടു​ചാ​ല്‍-​ആ​ന​പ്പെ​ട്ടി പൊ​യി​ല്‍ റോ​ഡി​ല്‍ പോ​ത്താങ്ക​ണ്ട​ത്ത് പു​തി​യ പാ​ല​ത്തി​ന് ഭ​ര​ണാ​നു​മ​തി ന​ല്‍​കാ​ന്‍ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് ജി​ല്ലാ​ത​ല സ​മി​തി തീ​രു​മാ​നി​ച്ചു. 3.18 കോ​ടി രൂ​പ​യാ​ണ് നി​ര്‍​മാ​ണ​ച്ചെ​ല​വ്. നി​ല​വി​ലു​ള്ള പാ​ല​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​വും പാ​ല​ത്തി​ന് ജ​ല​നി​ര​പ്പി​ല്‍ നി​ന്നു​ള്ള ഉ​യ​ര​ക്കു​റ​വും പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ പാ​ലം പ​ണി​യാ​ന്‍ തീ​രു​മാ​നി​ച്ച​ത്.
പാ​ല​ത്തോ​ടൊ​പ്പം ഇ​രു​വ​ശ​ങ്ങ​ളി​ലും സ​മീ​പ​ന റോ​ഡും നി​ര്‍​മി​ക്കും. പു​തി​യ പാ​ല​ത്തി​ന് 25 മീ​റ്റ​ര്‍ നീ​ള​വും 11.05 മീ​റ്റ​ര്‍ വീ​തി​യും 1.5 മീ​റ്റ​ര്‍ ന​ട​പ്പാ​ത​യും മൂന്ന് തൂ​ണു​ക​ളും ഉ​ണ്ടാ​കും. പൊ​തു​മ​രാ​മ​ത്ത് റോ​ഡ്‌​സ് വി​ഭാ​ഗ​മാ​ണ് പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി.​ സ​ജി​ത്ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ​മോ​ഹ​ന്‍, എ​ക്‌​സി. എ​ന്‍​ജി​നി​യ​ര്‍​മാ​രാ​യ കെ.​പി. വി​നോ​ദ് കു​മാ​ര്‍, പി. ​ര​മേ​ശ​ന്‍, കെ. ​ജ​യ​കൃ​ഷ്ണ​ന്‍, ടി. ​മ​ണി​ക​ണ്ഠ കു​മാ​ര്‍, കെ. ​ദ​യാ​ന​ന്ദ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി. ​ന​ന്ദ​കു​മാ​ര്‍, ജി​ല്ലാ സോ​യി​ല്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി.​എം. അ​ശോ​ക് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.