ഡി​സ്ട്രി​ക്ട് ടെ​ക്‌​നോ​ള​ജി മാ​നേ​ജ​ര്‍ ഒ​ഴി​വ്
Wednesday, November 13, 2019 1:35 AM IST
കാ​സ​ർ​ഗോ​ഡ്: കാ​ര്‍​ഷി​ക​വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ​വ​കു​പ്പി​ല്‍ ആ​ത്മ പ​ദ്ധ​തി​യി​ല്‍ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​സ്ട്രി​ക്ട് ടെ​ക്‌​നോ​ള​ജി മാ​നേ​ജ​ര്‍​മാ​രെ(​ഡി​ടി​എം) നി​യ​മി​ക്കു​ന്നു. ബി​വി​എ​സ്‌​സി ആ​ൻ​ഡ് എ​എ​ച്ച്/​എം​വി​എ​സ്‌​സി, ക​മ്പ്യൂ​ട്ട​ര്‍ പ​രി​ഞ്ജാ​നം എ​ന്നി​വ​യാ​ണ് യോ​ഗ്യ​ത. അ​ഭി​മു​ഖം 18ന് ​രാ​വി​ലെ 11ന് ​കാ​സ​ര്‍​ഗോ​ഡ് ക​റ​ന്ത​ക്കാ​ടി​ലെ ആ​ത്മ ഓ​ഫീ​സി​ല്‍ ന​ട​ത്തും. പ്ര​തി​മാ​സം 25,000 രൂ​പ​യാ​ണ് വേ​ത​നം. ഫോ​ണ്‍: 9447811443.

ഭി​ന്ന​ശേ​ഷി
ദി​നാ​ഘോ​ഷം:
പേ​ര് ര​ജി​സ്റ്റ​ര്‍
ചെ​യ്യാം

കാ​സ​ർ​ഗോ​ഡ്: ഭി​ന്ന​ശേ​ഷി ദി​നാ​ഘോ​ഷം ഡി​സം​ബ​ര്‍ മൂ​ന്നി​ന് ചെ​ങ്ക​ള മാ​ര്‍​ത്തോ​മ്മ ബ​ധി​ര-​മൂ​ക വി​ദ്യാ​ല​യ​ത്തി​ല്‍ ന​ട​ത്തും. മാ​ന​സി​ക വൈ​ക​ല്യം, കാ​ഴ്ച വൈ​ക​ല്യം, കേ​ള്‍​വി-​സം​സാ​ര വൈ​ക​ല്യം, അ​സ്ഥി​വൈ​ക​ല്യം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ 18 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ര്‍​ക്ക് സ​ബ് ജൂ​ണി​യ​ര്‍, ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യും 18 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് പൊ​തു​വാ​യും മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും.മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 15ന​കം പേ​ര് റ​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 04994255074.