ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ലും ക​ഥ​ക​ളി​ സം​ഗീ​ത​ത്തി​ലും താ​ര​മാ​യി ശ്രീ​നി​ധി
Saturday, November 16, 2019 1:37 AM IST
ഇ​രി​യ​ണ്ണി: ശാ​സ്ത്രീ​യ​സം​ഗീ​ത​ത്തി​ലും ക​ഥ​ക​ളി സം​ഗീ​ത​ത്തി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി കോ​ടോ​ത്ത് ഡോ. ​അം​ബേ​ദ്ക​ര്‍ എ​ച്ച്എ​സ്എ​സി​ലെ ശ്രീ​നി​ധി ഭ​ട്ട്. ര​ണ്ടി​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടാ​നും ഈ ​പെ​ണ്‍​കു​ട്ടി​ക്ക് ക​ഴി​ഞ്ഞു. പ്ര​ഫ​ഷ​ണ​ല്‍ ശാ​സ്ത്രീ​യ​സം​ഗീ​ത​വേ​ദി​ക​ളി​ല്‍ പോ​ലും സ്വ​ന്ത​മാ​യ ചി​ല സം​ഗ​തി​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു വേ​ദി​യെ സ​ജീ​വ​മാ​ക്കി നി​ര്‍​ത്തു​ന്ന ശ്രീ​നി​ധി കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി 100 ഓ​ളം വേ​ദി​ക​ളി​ല്‍ പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.
മു​ന്‍​കാ​ല സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ങ്ങ​ളി​ല്‍ സം​ഗീ​ത​വേ​ദി​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന രൂ​പ സ​ര​സ്വ​തി​യു​ടെ​യും ഗ​ണേ​ഷി​ന്‍റെ​യും മ​ക​ളാ​ണ്. സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ലു​ള്‍​പ്പെ​ടെ സ​മ്മാ​നം നേ​ടി​യി​ട്ടു​ള്ള രൂ​പ ഇ​പ്പോ​ള്‍ ആ​യു​ര്‍​വേ​ദ ഡോ​ക്ട​റാ​ണ്. അ​മ്മ​യ്‌​ക്കൊ​പ്പം സം​ഗീ​ത​മ​ഭ്യ​സി​ച്ചു തു​ട​ങ്ങി​യ ശ്രീ​നി​ധി ഇ​പ്പോ​ള്‍ സം​ഗീ​താ​ധ്യാ​പ​ക​നാ​യ വി.​ജി. മ​നോ​ജ് കു​മാ​റി​ന്‍റെ കീ​ഴി​ലാ​ണ് പ​ഠ​നം തു​ട​രു​ന്ന​ത്.