പ്ര​മേ​ഹ പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ​വും നടത്തി
Saturday, November 16, 2019 1:37 AM IST
ചി​റ്റാ​രി​ക്കാ​ൽ: ലോ​ക പ്ര​മേ​ഹ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ചി​റ്റാ​രി​ക്കാ​ൽ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടൗ​ണി​ലെ ഓ​ട്ടോ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി പ്ര​മേ​ഹ പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി.
ര​ക്ത​സ​മ്മ​ർ​ദ്ദ​വും ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് പ​രി​ശോ​ധ​ന​യും ഇ​തോ​ടൊ​പ്പം ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ലി​ൻ​സി​ക്കു​ട്ടി ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഉ​മ്മ​ർ ന​സീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സാ​ജു സെ​ബാ​സ്റ്റ്യ​ൻ, പ്ര​കാ​ശ​ൻ, ല​ത, ഷാ​ജി​ന, ഷി​ജി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.