അം​ഗീ​കാ​ര​നി​റ​വി​ൽ ജി​ല്ലാ ആ​ശു​പ​ത്രി
Saturday, November 16, 2019 1:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ന​ല്ല ജി​ല്ലാ ആ​ശു​പ​ത്രി​ക്കു​ള്ള നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ്റ്റാ​ൻഡേ​ര്‍​ഡ്‌​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക്. എ​ന്‍​ക്യു​എ​എ​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ ജി​ല്ലാ ആ​ശു​പ​ത്രി​യാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി. സ​മ്മാ​ന​ത്തു​ക 1.20 കോ​ടി​രൂ​പ​യാ​ണ്. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ​യി​ൽ നി​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി.​ബ​ഷീ​റിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ ഏ​റ്റു​വാ​ങ്ങി.
മി​ക​ച്ച ശു​ചി​ത്വ​വും ഉ​യ​ര്‍​ന്ന ആ​രോ​ഗ്യസം​വി​ധാ​ന​വും ഒ​രു​ക്കി​യ​ത് 2017-ല്‍ ​മൂ​ന്നാം സ്ഥാ​ന​ത്തോ​ടെ കാ​യ​ക​ല്‍​പ്പ അ​വാ​ര്‍​ഡ് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് ല​ഭി​ച്ചു. 2018 ല്‍ ​അ​ത് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 2019 ജ​നു​വ​രി​യി​ല്‍ കാ​യ​ക​ല്‍​പ്പത്തി​ല്‍ ഒ​ന്നാം സ്ഥാ​നം ആ​ശു​പ​ത്രി​ക്ക് ല​ഭി​ച്ചു. 2019 മേയി​ല്‍ മൂ​ന്ന് ദി​വ​സ​ത്തി​ലാ​യി പ്ര​ഗ​ത്ഭ​രാ​യ മൂ​ന്ന് ഡോ​ക്ട​ര്‍​മാ​ര​ട​ങ്ങു​ന്ന കേ​ന്ദ്ര പ​രി​ശോ​ധ​നാ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി ആ​ശു​പ​ത്രി​യു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ചാ​ണ് നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ്റ്റാ​ന്‍റേര്‍​ഡ്‌​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് ശിപാ​ര്‍​ശ ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഐ​പി വി​ഭാ​ഗ​ത്തി​ലും ഒ​പി വി​ഭാ​ഗ​ത്തി​ലും 30-35 ശ​ത​മാ​നം വ​ര്‍​ദ്ധ​ന​വ് വ​ന്നി​ട്ടു​ണ്ട്. 2020 ജ​നു​വ​രി​യൊ​ടെ കാ​ത്ത്‌ ലാ​ബ് സ​ജ്ജ​മാ​കും. അ​തോ​ടെ ജി​ല്ല​യി​ല്‍ ത​ന്നെ ഹൃ​ദ്രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആന്‍റി​യോ​പ്ലാ​സ്റ്റി ചെ​യ്യാ​ന്‍ സാ​ധി​ക്കും.
മ​ദ്യ​ത്തി​നും ല​ഹ​രി മ​രു​ന്നി​നും അ​ടി​മ​പ്പെ​ട്ട​വ​രു​ടെ മോ​ച​ന​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​ന്നെ ത​യാ​റാ​ക്കിവ​രു​ന്ന ഡി ​അ​ഡി​ക‌്ഷ​ന്‍ സെ​ന്‍റ​ര്‍ ഫെ​ബ്രു​വ​രി​യോ​ടു കൂ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും.​ ഫെ​ബ്രു​വ​രി മാ​സ​ത്തോ​ടു കൂ​ടി എ​ൻഡോ​സ​ള്‍​ഫാ​ന്‍ പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ട്ട അ​ഞ്ച് നി​ല പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ വ​യ​റിം​ഗ് പ​ണി പൂ​ര്‍​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം പൂ​ര്‍​ത്തി​യാ​ക്കും. അ​തോ​ടു​കൂ​ടി ആ​ശു​പ​ത്രി​യു​ടെ ഇ​ന്ന​ത്തെ എ​ല്ലാ സ്ഥ​ലപ​രി​മി​തി​ക്കും പ​രി​ഹാ​രം കാ​ണാ​ന്‍ ക​ഴി​യു​മെ​ന്ന വ​ലി​യ പ്ര​തീ​ക്ഷ​യാണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു​ള്ള​ത്. ജി​ല്ലാ ആ​ശുപ​ത്രി​യു​ടെ നേ​ടി​യ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഈ ​നേ​ട്ട​ങ്ങ​ളെ​ല്ലാം ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ള്‍​ക്കു​ം അ​ര്‍​ഹ​ത​പ്പെ​ട്ട​താ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി.​ബ​ഷീ​ര്‍ പ​റ​ഞ്ഞു.