അ​റു​പ​താം ക​ലോ​ത്സ​വ​ത്തി​ന്‍റെ ഓ​ർ​മയ്ക്ക് 60 മാ​വി​ൻ തൈ​ക​ൾ
Sunday, November 17, 2019 2:33 AM IST
കാ​സ​ർ​ഗോ​ഡ് : 60-ാം സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഓ​ർ​മ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി 60 മാ​വി​ൻ​തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കും. ഗ്രീ​ൻ 60 എ​ന്നു പേ​രി​ട്ട പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കാ​സ​ർ​ഗോ​ഡ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ഡി. സ​ജി​ത്ബാ​ബു നി​ർ​വ​ഹി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ മ​ഹ​മൂ​ദ് മു​റി​യ​നാ​വി ആ​ദ്യ മാ​വി​ൻ​തൈ ഏ​റ്റു​വാ​ങ്ങി. ക​ലോ​ത്സ​വ​ത്തി​ന്‍റെ പ​ബ്ലി​സി​റ്റി ക​മ്മി​റ്റി​യും നീ​ലേ​ശ്വ​രം ഇ​ന്ന​ർ​വീ​ൽ ക്ല​ബും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷാ​ന​വാ​സ് പാ​ദൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം മു​ഖ്യാ​തി​ഥി​യാ​യി. മ​ജീ​ഷ്യ​ൻ ആ​ന​ന്ദ് മേ​ഴ​ത്തൂ​ർ, നീ​ലേ​ശ്വ​രം ഇ​ന്ന​ർ​വീ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷീ​ജ ഇ. ​നാ​യ​ർ, വി. ​ഹ​രി​ദാ​സ്, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജി​ജി തോ​മ​സ്, സു​കു​മാ​ര​ൻ പൂ​ച്ച​ക്കാ​ട്, കേ​വീ​സ് ബാ​ല​കൃ​ഷ്ണ​ൻ, പി. ​ര​തീ​ഷ് കു​മാ​ർ, റ​ഫീ​ഖ് കേ​ളോ​ട്ട്, സ​മീ​ൽ അ​ഹ​മ്മ​ദ്, സി.​എം.​എ. ജ​ലീ​ൽ, അ​ബ്ബാ​സ് ബീ​ഗം, എ. ​അ​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ​യു​ടെ വീ​ട്ടി​ലാ​ണ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ മാ​വി​ൻ​തൈ ന​ട്ടു​പി​ടി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ​ക്കും മ​റ്റ് പ്ര​മു​ഖ​വ്യ​ക്തി​ക​ൾ​ക്കും മാ​വി​ൻ​തൈ​ക​ൾ വി​ത​ര​ണം ചെ​യ്യും.