മി​ക​ച്ച പ​ത്ര- ദൃ​ശ്യ​മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് അ​വാ​ർ​ഡ്
Sunday, November 17, 2019 2:33 AM IST
കാ​ഞ്ഞ​ങ്ങാ​ട‌്: സം​സ്ഥാ​ന സ‌്കൂ​ൾ ക​ലോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മി​ക​ച്ച പ​ത്ര-​ദൃ​ശ്യ​മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് കാ​ഞ്ഞ​ങ്ങാ​ട‌് പ്ര​സ‌്ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വാ​ർ​ഡ് ന​ൽ​കും. ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ഡി​സം​ബ​ർ ഒ​ന്നു വ​രെ​യു​ള്ള വാ​ർ​ത്ത​ക​ളാ​ണ‌് പ​രി​ഗ​ണി​ക്കു​ക. മി​ക​ച്ച ര​ണ്ടു ദിനപ​ത്ര​ങ്ങ​ൾ​ക്കും ഒ​രു സാ​യാ​ഹ‌്ന പ​ത്ര​ത്തി​നും മി​ക​ച്ച ഒ​രു ദൃ​ശ്യ​മാ​ധ്യ​മ​ത്തി​നു​മാ​ണ‌് അ​വാ​ർ​ഡ് ന​ൽ​കു​ക. 5000 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും ശി​ൽ​പ്പ​വു​മാ​യി​രി​ക്കും പു​ര​സ‌്കാ​രം. കാ​ഞ്ഞ​ങ്ങാ​ട് പ്ര​സ‌്ഫോ​റം ന​ൽ​കി​വ​രു​ന്ന നാ​ലു മാ​ധ്യ​മ പു​ര​സ‌്കാ​ര​ങ്ങ​ൾ ഇ​ത്ത​വ​ണ സം​സ്ഥാ​ന ക​ലോ​ത്സ​വ റി​പ്പോ​ർ​ട്ടിം​ഗി​നാ​യി സ​മ​ർ​പ്പി​ക്കാ​ൻ പ്ര​സ‌്ഫോ​റം എ​ക‌്സി​ക്യൂ​ട്ടീ​വ‌് യോ​ഗം തീ​രു​മാ​നി​ക്കു​യാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഇ.​വി. ജ​യ​കൃ​ഷ‌്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ടി.​കെ. നാ​രാ​യ​ണ​ൻ, കെ.​വി. ബൈ​ജു, ടി. ​മു​ഹ​മ്മ​ദ‌് അ​സ്‌​ലം, ജോ​യി മാ​രൂ​ർ, പി. ​പ്ര​വീ​ൺ​കു​മാ​ർ, മാ​ധ​വ​ൻ പാ​ക്കം, ഹ​രി എ​സ‌്. നാ​യ​ർ, ഫ​സ‌​ൽ റ​ഹ‌്മാ​ൻ, വൈ. ​കൃ​ഷ‌്ണ​ദാ​സ,‌് ബാ​ബു കോ​ട്ട​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.