ചെറുപൂരം കൊടിയിറങ്ങി; ഇനി ‘ബല്യ’ പൂരം
Sunday, November 17, 2019 2:33 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ വി​ധി​ക​ർ​ത്താ​ക്ക​ളും ഒ​ഫീ​ഷ​ൽ​സും ഉ​പ​യോ​ഗി​ക്കു​ക ക​ട​ലാ​സ് നി​ർ​മി​ത വി​ത്തു പേ​ന​ക​ളാ​യി​രി​ക്കും. ഇ​തി​നാ​യി കാ​ഞ്ഞ​ങ്ങാ​ട്ടെ "ന​മ്മ​ള്' എ​ന്ന സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 1000 വി​ത്തുപേ​ന​ക​ൾ സം​ഘാ​ട​ക​സ​മി​തി​ക്ക് കൈ​മാ​റി. ക​ലോ​ത്സ​വം പൂ​ർ​ണ​മാ​യും ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ചു ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ട​ലാ​സ് പേ​ന​ക​ളു​ടെ ഉ​പ​യോ​ഗം.

കാ​ഞ്ഞ​ങ്ങാ​ട് ടൗ​ൺ ഹാ​ളി​ൽ ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്രോ​ഗ്രാം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് "ന​മ്മ​ള്' കൂ​ട്ടാ​യ്മ​യു​ടെ പ്ര​തി​നി​ധി​ക​ൾ വി​ത്തു പേ​ന​ക​ൾ കൈ​മാ​റി​യ​ത്.
വി​ത്തുപേ​ന​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു "ന​മ്മ​ള്' കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​വും എ​ഴു​ത്തു​കാ​രി​യു​മാ​യ സി.​പി. ശു​ഭ വി​ശ​ദീ​ക​രി​ച്ചു. മ​റ്റു പേ​ന​ക​ൾ ഉ​പ​യോ​ഗ​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന​തു പ്ര​കൃ​തി​ക്ക് ദോ​ഷ​ക​ര​മാ​യി മാ​റു​മ്പോ​ൾ പൂ​ർ​ണ​മാ​യും ക​ട​ലാ​സ് ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച വി​ത്തുപേ​ന​ക​ൾ ഉ​പ​യോ​ഗ​ശേ​ഷം പ്ര​കൃ​തി​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യി മാ​റു​ന്നു.

വ​ലി​ച്ചെ​റി​ഞ്ഞാ​ലും വി​ത്തു​ക​ൾ മു​ള​ച്ച് മ​ര​മാ​യി വ​ള​രു​ന്നു എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. "ആ​യി​രം വി​ത്ത് പേ​ന​ക​ൾ ആ​യി​രം ത​ണ​ലു​ക​ൾ അ​റു​പ​താ​മ​ത് ക​ലോ​ത്സ​വ​ത്തി​ലൂ​ടെ' എ​ന്ന സ​ന്ദേ​ശ​ത്തി​ലൂ​ന്നി​യാ​ണ് "ന​മ്മ​ള്' കൂ​ട്ടാ​യ്മ ഈ ​ഉ​ദ്യ​മം ഏ​റ്റെ​ടു​ത്ത​ത്. ച​ട​ങ്ങി​ൽ പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​പി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ കെ. ​രാ​ഘ​വ​ൻ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.