ക​ലാ​കി​രീ​ടം ഹൊ​സ്ദു​ർ​ഗി​നു ത​ന്നെ; കൊ​ടി​യി​റ​ങ്ങി​യ​തു പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്ക്
Sunday, November 17, 2019 2:37 AM IST
ഇ​രി​യ​ണ്ണി: നാ​ലാം ദി​ന​ത്തി​ലേ​ക്ക് നീ​ണ്ട റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ ഹൊ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ല വീ​ണ്ടും ക​ലാ​കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി​യ ഹൊ​സ്ദു​ർ​ഗ് 407 പോ​യി​ന്‍റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ അ​വ​സാ​ന​നി​മി​ഷം വ​രെ ഒ​പ്പ​ത്തി​നൊ​പ്പം പൊ​രു​തി​നി​ന്ന കാ​സ​ർ​ഗോ​ഡ് 400 പോ​യി​ന്‍റ് നേ​ടി ര​ണ്ടാം സ്ഥാ​ന​വും ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല 356 പോ​യി​ന്‍റു​മാ​യി മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. ഹൈ​സ്കൂ​ൾ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 388 പോ​യി​ന്‍റു​മാ​യി ഹൊ​സ്ദു​ർ​ഗ് ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി​യ​പ്പോ​ൾ 355 പോ​യി​ന്‍റ് നേ​ടി​യ കാ​സ​ർ​ഗോ​ഡ് ര​ണ്ടാം സ്ഥാ​ന​ത്തും 317 പോ​യി​ന്‍റു​മാ​യി ബേ​ക്ക​ൽ മൂ​ന്നാം സ്ഥാ​ന​ത്തും നി​ന്നു. യു​പി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ കി​രീ​ടം നേ​ടി​യ കാ​സ​ർ​ഗോ​ഡ് ഉ​പ​ജി​ല്ല 166 പോ​യി​ന്‍റും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ചെ​റു​വ​ത്തൂ​ർ 149 പോ​യി​ന്‍റും മൂ​ന്നാ​മ​തെ​ത്തി​യ ബേ​ക്ക​ൽ 144 പോ​യി​ന്‍റും നേ​ടി.

സ്കൂ​ളു​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി​യ​ത് കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 158 ഉം ​ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 119 ഉം ​പോ​യി​ന്‍റു​ക​ൾ നേ​ടി​യാ​ണ് ദു​ർ​ഗ ഒ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 123 പോ​യി​ന്‍റു​മാ​യി പി​ലി​ക്കോ​ട് ഗ​വ. എ​ച്ച്എ​സ്എ​സ് ര​ണ്ടാ​മ​തും 121 പോ​യി​ന്‍റു​മാ​യി ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സ് മൂ​ന്നാ​മ​തു​മെ​ത്തി.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 106 പോ​യി​ന്‍റു​മാ​യി ച​ട്ട​ഞ്ചാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും 89 പോ​യി​ന്‍റു​മാ​യി ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. യു​പി വി​ഭാ​ഗ​ത്തി​ൽ 36 പോ​യി​ന്‍റു​മാ​യി എ​യു​പി​എ​സ് ഉ​ദി​നൂ​ർ സെ​ൻ​ട്ര​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 33 പോ​യി​ന്‍റു​മാ​യി ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും 30 പോ​യി​ന്‍റു​മാ​യി മേ​ലാ​ങ്കോ​ട്ട് എ​സി​കെ​എ​ൻ​എം ഗ​വ. സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.

സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ 90 പോ​യി​ന്‍റ് വീ​തം നേ​ടി ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഹൊ​സ്ദു​ര്‍​ഗും യു​പി വി​ഭാ​ഗ​ത്തി​ല്‍ മ​ഞ്ചേ​ശ്വ​ര​വും ജേ​താ​ക്ക​ളാ​യി. അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 93 പോ​യി​ന്‍റും യു​പി വി​ഭാ​ഗ​ത്തി​ല്‍ 65 പോ​യി​ന്‍റും നേ​ടി കാ​സ​ര്‍​ഗോ​ഡ് ഉ​പ​ജി​ല്ല ജേ​താ​ക്ക​ളാ​യി.