ഓർമിക്കാൻ
Sunday, November 17, 2019 2:37 AM IST
അ​ധ്യാ​പ​ക ഒ​ഴി​വ്
കാ​ഞ്ഞ​ങ്ങാ​ട്: മീ​നാ​പ്പീ​സ് ക​ട​പ്പു​റ​ത്ത് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന​തി​നാ​യു​ള്ള ജി​ആ​ര്‍​എ​ഫ്ടി​എ​ച്ച് സ്‌​കൂ​ളി​ലേ​ക്ക് കാ​യി​ക അ​ധ്യാ​പ​ക ത​സ്തി​ക​യി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. കൂ​ടി​ക്കാ​ഴ്ച 20ന് ​രാ​വി​ലെ 11ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍. ഫോ​ണ്‍: 0467 2203946.
കാ​സ​ർ​ഗോ​ഡ്: ഗ​വ. ഗേ​ൾ​സ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ൽ എ​ച്ച്എ​സ്എ​സ്ടി കൊ​മേ​ഴ്‌​സ് (ജൂ​ണി​യ​ര്‍) അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച 19ന് ​രാ​വി​ലെ 10ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കും.
ഉ​ദു​മ: ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ച്ച്എ​സ്എ​സ്ടി മ​ല​യാ​ളം(​സീ​നി​യ​ര്‍), ഗ​ണി​തം(​ജൂ​ണി​യ​ര്‍), ഇ​ക്ക​ണോ​മി​ക്‌​സ് (ജൂ​ണി​യ​ര്‍), ഇം​ഗ്ലീ​ഷ് (ജൂ​ണി​യ​ര്‍) ഒ​ഴി​വു​ക​ളി​ലേ​ക്ക് 19ന് ​രാ​വി​ലെ 11ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും. ഫോ​ണ്‍: 9495766158.
അം​ഗ​ഡി​മു​ഗ​ര്‍: ജി​എ​ച്ച്എ​സ്എ​സി​ല്‍ എ​ച്ച്എ​സ്എ​സ്ടി കോ​മേ​ഴ്‌​സ് (സീ​നി​യ​ര്‍), അ​റ​ബി​ക് (ജൂ​ണി​യ​ര്‍) എ​ന്നീ താ​ത്കാ​ലി​ക ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച 18ന് ​രാ​വി​ലെ 10ന് ​ന​ട​ക്കും.
മൊ​ഗ്രാ​ല്‍-​പൂ​ത്തൂ​ര്‍: ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ എ​ച്ച്എ​സ്എ​സ്ടി ഇം​ഗ്ലീ​ഷ്, ഇ​ക്ക​ണോ​മി​ക്‌​സ് (സീ​നി​യ​ര്‍), ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് (ജൂ​ണി​യ​ര്‍) എ​ന്നീ താ​ത്കാ​ലി​ക ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച 18ന് ​രാ​വി​ലെ 10ന് ​ന​ട​ക്കും. ഫോ​ണ്‍: 04994 234514.
കാ​സ​ര്‍​ഗോ​ഡ്: ഗ​വ. ഐ​ടി​ഐ​യി​ല്‍ ജൂ​ണി​യ​ര്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ ത​സ്തി​ക​യി​ല്‍ ക​മ്പ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ്‌​വെ​യ​ര്‍ ആ​ൻ​ഡ് നെ​റ്റ്‌​വ​ര്‍​ക്ക് മെ​യി​ന്‍റ​ന​ന്‍​സ് ട്രേ​ഡി​ല്‍ ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​റു​ടെ ഒ​ഴി​വു​ണ്ട്.​കൂ​ടി​ക്കാ​ഴ്ച 19ന് ​രാ​വി​ലെ പ​ത്തി​നു ന​ട​ക്കും. ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് /ഐ​ടി/ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്നി​വ​യി​ല്‍ ഡി​പ്ലോ​മ​യോ ബി​രു​ദ​മോ, അ​ല്ലെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ല്‍ മൂ​ന്നു​വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​ത്തോ​ടെ​യു​ള്ള എ​ന്‍​ടി​സി /ഒ​രു​വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​ത്തോ​ടെ​യു​ള്ള എ​ന്‍​എ​സി ആ​ണ് യോ​ഗ്യ​ത. ഫോ​ണ്‍: 04994 256440.
ബ​യോ​മെ​ട്രി​ക്
മ​സ്റ്റ​റിം​ഗ്
കാ​സ​ർ​ഗോ​ഡ്: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ ക​ണ്ണൂ​ര്‍ മേ​ഖ​ലാ ഓ​ഫീ​സ് പ​രി​ധി​യി​ല്‍ കാ​സ​ര്‍​ഗോ​ഡ്-​ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പെ​ന്‍​ഷ​ന്‍ ല​ഭി​ച്ചു​വ​രു​ന്ന​വ​ര്‍ ന​വം​ബ​ര്‍ 30ന് ​മു​ന്പ് അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം. ഇ​തി​നാ​യി ഗു​ണ​ഭോ​ക്താ​വ് അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഫീ​സ് ന​ല്‍​കേ​ണ്ട​തി​ല്ല. ഫോ​ണ്‍: 0497 2734587.
പ​രി​ശീ​ല​ക​നെ
ആ​വ​ശ്യ​മു​ണ്ട്
ഉ​ദു​മ: ഉ​ദു​മ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ത​യ്ക്കോ​ൺ​ഡോ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​ന് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അം​ഗീ​കാ​ര​മു​ള​ള പ​രി​ശീ​ല​ക​രി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ന​വം​ബ​ര്‍ 23. ഫോ​ണ്‍: 9746663514.
മ​രം പു​ന​ര്‍​ലേ​ലം
കാ​സ​ര്‍​ഗോ​ഡ്: പെ​രി​യ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ന്‍റെ​യും ഹോ​സ്റ്റ​ലി​ന്‍റെ​യും സ​മീ​പം വീ​ണു​കി​ട​ക്കു​ന്ന മ​ര​വും വി​റ​കും 25ന് ​രാ​വി​ലെ 11ന് ​ലേ​ലം ചെ​യ്യും. ഫോ​ണ്‍: 0467 2234020.
ന​വോ​ദ​യ​യി​ൽ
പ്ര​വേ​ശ​ന​പ​രീ​ക്ഷ
പെ​രി​യ: ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ല്‍ 2020-21 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ഒ​ന്‍​പ​താം ക്ലാ​സി​ല്‍ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ന്ന​തി​നാ​യി 2020 ഫെ​ബ്രു​വ​രി എ​ട്ടി​ന് ന​ട​ത്തു​ന്ന ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. www.navodaya.gov.in,www.nvsadmissionclassnine.in എ​ന്നീ വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. ഡി​സം​ബ​ര്‍ 10 ന​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.​അ​പേ​ക്ഷ​ക​ര്‍ ജി​ല്ല​യി​ല്‍ 2019-20 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ സ​ർ​ക്കാ​ർ/ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത വി​ദ്യാ​ല​യ​ത്തി​ല്‍ എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന​വ​രും 2004 മെ​യ് ഒ​ന്നി​നും 2008 ഏ​പ്രി​ല്‍ 30 നും ​ഇ​ട​യി​ല്‍ ജ​നി​ച്ച​വ​രും ആ​യി​രി​ക്ക​ണം. ഫോ​ൺ: 04672234057, 9449334721, 7379558287, 9449101220.
പ​രി​ശീ​ല​നം നൽകും
കാ​സ​ർ​ഗോ​ഡ്: കൃ​ഷി​ഭ​വ​ന്‍റെ നേ​ത്യ​ത്വ​ത്തി​ല്‍ പ​ശു​വി​ന്‍റെ ചാ​ണ​കം മാ​ത്രം ഉ​പ​യോ​ഗി​ച്ചു 30 ഏ​ക്ക​ര്‍ വ​രെ കൃ​ഷി​ചെ​യ്യാ​വു​ന്ന പ്ര​കൃ​തി​കൃ​ഷി അ​ഥ​വാ ചെ​ല​വു​ര​ഹി​ത കൃ​ഷി​യി​ല്‍ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും. 20ന് ​രാ​വി​ലെ പ​ത്തു മു​ത​ല്‍ അ​ടു​ക്ക​ത്തു​ബ​യ​ല്‍ പാ​ട​ത്തു ന​ട​ത്തു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 9746044411 , 9446673638.
യോ​ഗം 19ന്
​കാ​സ​ർ​ഗോ​ഡ്: "നാ​ള​ത്തെ കേ​ര​ളം ല​ഹ​രി​മു​ക്ത കേ​ര​ളം' എ​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 19ന് ​ഉ​ച്ച​ക‍​ഴി​ഞ്ഞ് 2.30ന് ​വി​മു​ക്തി മി​ഷ​ന്‍റെ ജി​ല്ലാ​ത​ല എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​റി​ന്‍റ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ചേ​മ്പ​റി​ല്‍ ന​ട​ക്കും.