കേബിൾ കാർ വരുന്നു
Monday, November 18, 2019 1:56 AM IST
രാ​ജ​പു​രം: ജി​ല്ല​യി​ലെ പ്ര​ധാ​ന​ട്ടെ ര​ണ്ടു വി​നോ​ദ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളാ​യ റാ​ണി​പു​രം-​കോ​ട്ട​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്രാ​സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ കേ​ബി​ൾ കാ​ർ നി​ർ​മാ​ണ​ത്തി​ന്‍റെ സാ​ധ്യ​താ​പ​ഠ​ന​ത്തി​ന് കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് ജി​ല്ലാ​ത​ല ക​മ്മി​റ്റി ഭ​ര​ണാ​നു​മ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.
5.78 ല​ക്ഷം രൂ​പ​യാ​ണ് സാ​ധ്യ​താ​പ​ഠ​ന​ത്തി​നാ​യി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള​ള​ത്. പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ റാ​ണി​പു​രം മ​ല​നി​ര​ക​ളും ത​ല​ക്കാ​വേ​രി​യോ​ട് ചേ​ർ​ന്നു സ്ഥി​തി​ചെ​യ്യു​ന്ന കോ​ട്ട​ഞ്ചേ​രി മ​ല​നി​ര​ക​ളും ബ​ന്ധി​പ്പി​ക്കു​ന്ന കേ​ബി​ൾ-​കാ​ർ സൗ​ക​ര്യം ന​ട​പ്പി​ലാ​യാ​ൽ ജി​ല്ല​യി​ലെ ടൂ​റി​സം വി​ക​സ​ന​ത്തി​ന് വ​ലി​യ ഒ​രു നേ​ട്ട​മാ​യി​രി​ക്കും.
ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു ചാ​ർ​ജെ​ടു​ത്ത വേ​ള​യി​ൽ മേ​ൽ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ഴാ​ണ് കേ​ബി​ൾ കാ​ർ പ​ദ്ധ​തി എ​ന്ന ആ​ശ​യം ഉ​രു​ത്തി​രി​ഞ്ഞ​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ ഇ​ട​പെ​ട​ൽ കാ​ര​ണം പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ സ്ഥ​ലം സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ സൗ​ജ​ന്യ​മാ​യി വി​ട്ടു​ത​രാ​ൻ ത​യാ​റാ​യി​ട്ടു​ണ്ട്.
കേ​ബി​ൾ കാ​ർ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്രോ​ജ​ക്ട് ജി​ല്ല​യി​ൽ സാ​ധ്യ​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സ​ർ​വേ ന​ട​പ്പി​ലാ​ക്കാ​നാണ് അ​നു​മ​തി​യാ​യി​ട്ടു​ള​ള​ത്. ഡി​സ്ട്രി​ക്ട് ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ ജി​ല്ലാ നി​ർ​മി​തി​കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഒ​രു കി​ലോ​മീ​റ്റ​ർ വീ​തി​യു​ള്ള ര​ണ്ട് ഇ​ട​നാ​ഴി​ക​ളി​ൽ സ​ർ​വേ ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യ​ത്.
ര​ണ്ടു കി​ലോ​മീ​റ്റ​ർ നീ​ള​വും 500 മീ​റ്റ​ർ വീ​തി​യും വ​രു​ന്ന റാ​ണി​പു​രം-​കോ​ട്ട​ഞ്ചേ​രി ഇ​ട​നാ​ഴി​യും 10 കി​ലോ​മീ​റ്റ​ർ നീ​ള​വും 500 മീ​റ്റ​ർ വീ​തി​യും വ​രു​ന്ന റാ​ണി​പു​രം-​ഇ​ട​ക്കാ​നം ഇ​ട​നാ​ഴി​യി​ലു​മാ​ണ് സാ​ധ്യ​താ​പ​ഠ​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് ജി​ല്ലാ​ത​ല ക​മ്മി​റ്റി പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ, സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഇ.​പി. രാ​ജ​മോ​ഹ​ൻ മ​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.