ഒ​ന്നി​ച്ചു ന​ട​ക്കാം ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാം =പ​ദ്ധ​തി​ക്ക് ഇ​ന്നു തു​ട​ക്കം
Monday, November 18, 2019 1:56 AM IST
പാ​ലാ​വ​യ​ൽ: പാ​ലാ​വ​യ​ൽ സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ വ്യാ​യാ​മം ശീ​ല​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി ഒ​ന്നി​ച്ചു ന​ട​ക്കാം ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാം എ​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു.
എ​ല്ലാ ദി​വ​സ​വും പു​ല​ർ​ച്ചെ 5.45ന് ​പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ത്ത​വും വ്യാ​യാ​മ​വും. കൂ​ടാ​തെ ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം യോ​ഗ പ​രി​ശീ​ല​ന​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി വി​കാ​രി റ​വ. ഡോ.​തോ​മ​സ് ചി​റ്റി​ല​പ്പി​ള്ളി നി​ർ​വ​ഹി​ക്കും.