കൂ​റ്റ​ൻ മ​ണ​ൽ​ശി​ൽ​പ്പം ഒ​രു​ങ്ങി
Monday, November 18, 2019 1:56 AM IST
പ​ള​ളി​ക്ക​ര: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം പ​ള​ളി​ക്ക​ര ബീ​ച്ചി​ൽ തെ​യ്യ​ത്തി​ന്‍റെ കൂ​റ്റ​ൻ മ​ണ​ൽ​ശി​ൽ​പ്പം ഒ​രു​ങ്ങി. 30 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള മ​ണ​ൽ​ശി​ൽ​പ്പ​ത്തി​ന് ശി​ൽ​പ്പി​ക​ളാ​യ ര​വി പി​ലി​ക്കോ​ട്, ശ്യാ​മ ശ​ശി, ഇ.​വി. അ​ശോ​ക​ൻ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ 60 ക​ലാ​കാ​ര​ൻ​മാ​ർ നേ​തൃ​ത്വം ന​ൽ​കി.
മ​ണ​ൽ​ശി​ൽ​പ്പ നി​ർ​മാ​ണം കെ. ​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ​യും നാ​ട​ൻ ക​ലാ​മേ​ള ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ. ​ജീ​വ​ൻ ബാ​ബു ചെ​ണ്ട​മേ​ള​വും ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഇ​ന്ദി​ര, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ.​വി. പു​ഷ്പ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ജി​ജി തോ​മ​സ്, വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യ സു​കു​മാ​ര​ൻ പൂ​ച്ച​ക്കാ​ട്, കേ​വീ​സ് ബാ​ല​കൃ​ഷ്ണ​ൻ, സി.​എം. കു​ഞ്ഞ​ബ്ദു​ള്ള, റോ​ട്ട​റി ക്ല​ബ് സെ​ക്ര​ട്ട​റി എ. ​രാ​ധാ​കൃ​ഷ്ണ​ൻ, സി.​പി. ഫൈ​സ​ൽ, സി.​പി. സു​ബൈ​ർ, പി. ​ര​തീ​ഷ്, പ്ര​വീ​ൺ കു​മാ​ർ, പ്രി​ൻ​സ് മോ​ൻ ഇ.​പി. മു​ഹാ​ജി​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.