ഫി​സ്റ്റ് ബോ​ളി​ൽ ക​രു​ത്തു കാ​ട്ടാ​ൻ ജി​ല്ലാ സ​ബ്ജൂ​ണി​യ​ർ ടീം
Monday, November 18, 2019 1:56 AM IST
തൃ​ക്ക​രി​പ്പൂ​ർ: അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ അം​ഗീ​കാ​ര​മു​ള്ള "ഫി​സ്റ്റ് ബോ​ൾ' ജി​ല്ല​യി​ൽ ക​രു​ത്തു​നേ​ടു​ന്നു. വോ​ളി​ബോ​ൾ മാ​തൃ​ക​യി​ൽ ക​ളി​ക്കു​ന്ന​താ​ണ് ഗെ​യി​മെ​ങ്കി​ലും കോ​ർ​ട്ടി​ൽ നെ​റ്റി​ന് പ​ക​രം ര​ണ്ട് മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ റി​ബ​ൺ അ​ഥ​വാ ച​ര​ട് കെ​ട്ടി​യാ​ണ് നി​യ​ന്ത്ര​ണം.
50 മീ​റ്റ​ർ നീ​ള​വും 20 മീ​റ്റ​ർ വീ​തി​യു​മു​ള്ള കോ​ർ​ട്ട് മൂ​ന്ന് മീ​റ്റ​ർ സൈ​ഡ് ബോ​ക്സോ​ടു​കൂ​ടി​യാ​ണ്. ഒ​രു ടീ​മി​ൽ അ​ഞ്ചു പേ​രാ​ണ് ക​ള​ത്തി​ലു​ണ്ടാ​വു​ക. സ​ർ​വ് ചെ​യ്യു​ന്ന​തി​ന് മു​ൻ​ഭാ​ഗ​ത്തു​ള്ള ബോ​ക്സാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
എ​റ​ണാ​കു​ളം മ​ട്ടാ​ഞ്ചേ​രി​യി​ൽ സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ ഫി​സ്റ്റ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ടീം ​ക്യാ​മ്പ് സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ പു​ൽ​മൈ​താ​ന​ത്ത് സ​മാ​പി​ച്ചു. ഇ​ന്ന​ലെ ടീം ​എ​റ​ണാ​കു​ള​ത്തേ​ക്ക് യാ​ത്ര​തി​രി​ച്ചു.
സ​ബ് ജൂ​ണി​യ​ർ ജി​ല്ലാ ടീ​മി​ൽ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ളി​ലെ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ ഇ​ടം നേ​ടി. എ​റ​ണാ​കു​ള​ത്തെ എം. ​ഫ​യാ​സ്, മൊ​ഗ്രാ​ൽ സ്വ​ദേ​ശി അ​നീ​ഷ് റാ​യ്, ടി. ​സി​ദ്ധീ​ഖ് എ​ന്നി​വ​രാ​ണ് ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ച​ത്. എ.​ജി.​സി. അം​ലാ​ദാ​ണ് ടീം ​മാ​നേ​ജ​ർ.