പയ്യന്നൂർ: കേരളത്തിലെ ഏറ്റവും വലിയ ഇന്റീരിയർ, ഫർണിച്ചർ സ്ഥാപനമായ ഐഡിയൽ ഡെക്കറിന്റെ പയ്യന്നൂർ ഷോറൂം ഉദ്ഘാടനം പേസ് എഡ്യുക്കേഷൻ ഗ്രൂപ്പിന്റെ ചെയർമാനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കോ-ചെയർമാനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി നിർവഹിച്ചു.
ഒന്നാംനിലയുടെ ഉദ്ഘാടനം മുഹമ്മദ് ഹുസൈൻ തങ്ങളും ഒന്നാംനിലയിലെ ന്യൂ ക്ലാസിക് ഏരിയയുടെ ഉദ്ഘാടനം പയ്യന്നൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് വിജയകുമാറും സോഫ ഗാലറിയുടെ ഉദ്ഘാടനം എസ്ഐ ശ്രീജിത്ത് കൊടേരിയും നിർവഹിച്ചു. രണ്ടാംനിലയുടെ ഉദ്ഘാടനം എബിസി ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് മദനിയും രണ്ടാം നിലയിലെ ഓഫീസ് സെക്ഷന്റെ ഉദ്ഘാടനം അബ്ദുള്ളയും ആപ്പിൾ കാർട്ടിന്റെ ഉദ്ഘാടനം നിയാസും നിർവഹിച്ചു.
മൂന്നാം നിലയുടെ ഉദ്ഘാടനം സിനിമാതാരം സന്തോഷ് കീഴാറ്റൂരും മൂന്നാം നിലയിലെ മാട്രസ് സെക്ഷനിലെ റീപോസിന്റെ ഉദ്ഘാടനം റീപോസ് ജനറൽ മാനേജർ സന്തോഷും സെഞ്ച്വറിയുടെ ഉദ്ഘാടനം സെഞ്ച്വറി കേരള സെയിൽസ് മാനേജർ ഉനൈസും നിർവഹിച്ചു. ചടങ്ങിൽ ഐഡിയർ ഡെക്കർ പാർട്ണർമാരായ ജുനൈദ്, ഹാഷിം, റമീസ്, റിയാസ്, ഷബീർ തുടങ്ങിയവരും പങ്കെടുത്തു.
ഇന്റീരിയർ സൊല്യൂഷനും ഫർണിച്ചർ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ അണിനിരക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഷോറൂമാണിത്. നാലു നിലകളിലായി ഒരുക്കിയിരിക്കുന്ന ഷോറൂമിൽ ഓരോ ഉത്പന്നങ്ങൾക്കും പ്രത്യേക വിഭാഗങ്ങളുണ്ട്. നൂറിൽപരം ലോകോത്തര ബ്രാൻഡുകളും അഞ്ഞൂറിൽപരം ഉത്പന്നങ്ങളുമാണ് ഐഡിയൽ ഡെക്കർ പയ്യന്നൂർ ഷോറൂമിലുള്ളത്. ഉദ്ഘാടനദിനത്തിൽ ഓരോ മണിക്കൂറിലും ഒരു ഉപഭോക്താവിന് എൽഇഡി ടിവിയും അന്നേദിവസം പർച്ചേസ് നടത്തിയവരിൽനിന്നു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് 100 ശതമാനം കാഷ് ബാക്കും സമ്മാനമായി നൽകി.
കൂടാതെ 15 മുതൽ 25 വരെ ഓരോ ദിവസവും പർച്ചേസ് നടത്തുന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഭാഗ്യശാലികൾക്കു ബെഡ്റൂം സെറ്റ് സൗജന്യമായി ലഭിക്കും. ഡൈനിംഗ്, ലിവിംഗ്, ബെഡ്റൂം, ഓഫീസ് ഫർണിച്ചർ, ഇന്റീരിയർ ആക്സസറീസ്, മാട്രെസുകൾ, മോഡുലാർ കിച്ചൻ, വുഡൻ ഡോറുകൾ, ഫ്ലോറിംഗ്, വാൾ പാനെലിംഗ്, വാൾ പേപ്പർ, ഹാൻഡ് റെയിൽസ്, കർട്ടൻ തുടങ്ങിയ ഉത്പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ഐഡിയൽ ഡെക്കർ പയ്യന്നൂർ ഷോറൂമിൽ ലഭ്യമാണ്.