ഇവിടെ നെ​ൽ​ക്കൃ​ഷിയും മ​ത്സ​രമാണ്
Monday, November 18, 2019 2:03 AM IST
തൃ​ക്ക​രി​പ്പൂ​ർ: കൃ​ഷി ചെ​യ്യു​ന്ന​ത് മ​ത്സ​ര​മാ​വു​മ്പോ​ൾ അ​തി​ന് വീ​റും വാ​ശി​യു​മേ​റും.
ത​ടി​യ​ൻ കൊ​വ്വലി​ലാ​ണ് അ​രി​ക്ക​രാ​യി നെ​ൽ​ക്കൃ​ഷി ഇ​റ​ക്കു​ന്ന​ത് മ​ത്സ​ര അ​ടി​സ്ഥാ​ന​ത്തി​ലാ​ക്കി​യ​ത്. ചീ​റ്റ പാ​ട​ശേ​ഖ​ര​ത്തി​ൽ 10 ഏ​ക്ക​റി​ല​ധി​കം വ​യ​ലി​ലാ​ണ് അ​രി​ക​രാ​യി വി​ഭാ​ഗ​ത്തി​ലു​ള്ള നെ​ൽ​വി​ത്തി​റ​ക്കി​യ​ത്.
തൃ​ക്ക​രി​പ്പൂ​ർ ജേ​സീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ത്താം വാ​ർ​ഡ് സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ൽ​ക്കൃ​ഷി ചെ​യ്യു​ന്ന​തി​ന് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന ഒ​ന്ന് മു​ത​ൽ മൂ​ന്ന് സ്ഥാ​നം വ​രെ​യു​ള്ള​വ​ർ​ക്ക് പ്രൈ​സ് മ​ണി​യും ന​ൽ​കും.
കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വ​ളം കു​മ്മാ​യം ഉ​ൾ​പ്പെ​ടെ ന​ൽ​കി​യാ​ണ് മ​ത്സ​ര സ​ജ്ജ​മാ​ക്കി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​സി. സു​ബൈ​ദ വ​യ​ലി​ൽ വി​ത്തു​പാ​കി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ ടി. ​രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, ടി.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി, ജേ​സീ​സ് പ്ര​സി​ഡ​ന്‍റ് രാ​കേ​ഷ് കു​ള​ങ്ങ​ര, കെ.​വി. ഗോ​പാ​ല​ൻ, കെ.​പി. ര​മേ​ശ​ൻ, പി.​വി. ഭാ​സ്ക​ര​ൻ, പി. ​പ്ര​ജി​ത്ത്, ര​മേ​ശ​ൻ മു​ണ്ട​വ​ള​പ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ര​മ്പ​രാ​ഗ​ത​മാ​യി അ​രി​ക്ക​രാ​യി ഈ ​വ​യ​ലി​ൽ ക​ർ​ഷ​ക​ർ കൃ​ഷി ചെ​യ്തു​വ​രു​ന്നു​ണ്ട്.