കാ​സ​ർ​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്: പ്ര​തി​ഷേ​ധ കാ​മ്പ​യി​ന്‍
Monday, November 18, 2019 2:03 AM IST
ബ​ദി​യ​ഡു​ക്ക : ത​റ​ക്ക​ല്ലി​ട്ട് ആ​റ് വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന കാ​സ​ർ​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കാ​തെ വൈ​കി​പ്പി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 20 മു​ത​ല്‍ ഡി​സം​ബ​ര്‍ 14 വ​രെ പ്ര​തി​ഷേ​ധ കാ​മ്പ​യി​ന്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നു​ശേ​ഷം കാ​സ​ർ​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ബ​ജ​റ്റി​ല്‍ ഒ​രു പൈ​സ പോ​ലും മാ​റ്റി​വ​ച്ചി​ട്ടി​ല്ല.
ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച തു​ക​യ്ക്ക് റി​വൈ​സ്ഡ് എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം അ​ധി​ക തു​ക മാ​ത്ര​മാ​ണ് ഈ ​സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​ത്. അ​ക്കാ​ദ​മി​ക്ക് കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്സ്, ഹോ​സ്റ്റ​ല്‍, ലൈ​ബ്ര​റി, മീ​റ്റിം​ഗ് ഹാ​ള്‍, മാ​ലി​ന്യ​സം​സ്ക​ര​ണം, വൈ​ദ്യു​തി തു​ട​ങ്ങി​യ​വ​യ്ക്ക് ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. 135 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് നി​ര്‍​മാ​ണ ഏ​ജ​ന്‍​സി​യാ​യ കി​റ്റ്കോ സ​ര്‍​ക്കാ​റി​ന് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ന്ത്രി​മാ​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക​ണ്ടു നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. അ​തോ​ടൊ​പ്പം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ പ​ണി പാ​തി വ​ഴി​യി​ലാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്നു ചെ​ര്‍​ക്ക​ള-​ക​ല്ല​ട്ക്ക റോ​ഡി​ന്‍റെ പ​ണി പൂ​ര്‍​ത്തീ​ക​രി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​ര​സ​മി​തി സ​മ​രം തു​ട​ങ്ങു​ന്ന​ത്. കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ർ​ഗോ​ഡ്, ബ​ദി​യ​ടു​ക്ക, പെ​ര്‍​ള, സീ​താം​ഗോ​ളി, കു​മ്പ​ഡാ​ജെ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ സം​ഗ​മ​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
യോ​ഗ​ത്തി​ല്‍ മാ​ഹി​ന്‍ കേ​ളോ​ട്ട്, എ.​കെ. ശ്യാം​പ്ര​സാ​ദ്, അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, അ​ബ്ദു​ൾ ഖാ​ദ​ര്‍ ച​ട്ട​ഞ്ചാ​ല്‍, എം.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍, അ​ബ്ദു​ൾ നാ​സ​ർ, പി. ​ജി. ച​ന്ദ്ര​ഹാ​സ റൈ, ​ഫാ​റൂ​ക്ക് കാ​സ്മി, ഗി​രീ​ഷ്, ശ്യാം​പ്ര​സാ​ദ് മാ​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.