'ദ​ക്ഷി​ണ' ക​ലാ​സ​ന്ധ്യ 24ന്
Tuesday, November 19, 2019 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മീ​ഡി​യ ക​മ്മി​റ്റി​യും കാ​ഞ്ഞ​ങ്ങാ​ട് ആ​ർ​ട്ട് ഫോ​റ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ "ദ​ക്ഷി​ണ' ക​ലാ​സ​ന്ധ്യ ന​ട​ത്തും.
കാ​ഞ്ഞ​ങ്ങാ​ട് ആ​കാ​ശ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ, ന​ട​ന്മാ​രാ​യ സു​ധീ​ർ ക​ര​മ​ന, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.