സം​സ്ഥാ​ന സി​ബി​എ​സ്ഇ ക​ലോ​ത്സ​വം: ക്രൈ​സ്റ്റ് സ്കൂ​ളി​ന് നാ​ലാം​സ്ഥാ​നം
Tuesday, November 19, 2019 1:14 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വാ​ഴ​ക്കു​ള​ത്ത് ന​ട​ന്ന സം​സ്ഥാ​ന സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തി​ൽ 353 പോ​യി​ന്‍റ് നേ​ടി കാ​ഞ്ഞ​ങ്ങാ​ട് ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ നാ​ലാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
സം​സ്കൃ​തം ക​വി​താ​പാ​രാ​യ​ണ​ത്തി​ൽ അ​നാ​മി​ക കൃ​ഷ്ണ​ൻ ര​ണ്ടാം​സ്ഥാ​ന​വും ഡി​ജി​റ്റ​ൽ പെ​യി​ന്‍റിം​ഗി​ൽ അ​ഭി​ജി​ത് ക​ണ്ണ​ൻ മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
സം​ഘ​നൃ​ത്തം കാ​റ്റ​ഗ​റി ര​ണ്ട്, മൂ​ന്ന് വി​ഭാ​ഗ​ത്തി​ലും മൂ​കാ​ഭി​ന​യം, കാ​റ്റ​ഗ​റി നാ​ല് വി​ഭാ​ഗ​ത്തി​ലും തി​രു​വാ​തി​ര​ക്ക​ളി കാ​റ്റ​ഗ​റി മൂ​ന്ന്, നാ​ല് വി​ഭാ​ഗ​ത്തി​ലും എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി.
വി​ജ​യി​ക​ളെ പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​ള​പ്പു​ര​യി​ൽ അ​ഭി​ന​ന്ദി​ച്ചു.