ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി
Wednesday, November 20, 2019 1:49 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് ഗു​ണ​നി​ല​വാ​ര​വും വൃ​ത്തി​യു​ള്ള​തു​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ന​ൽ​കാ​ൻ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചു.
ഇ​തി​നു മു​ന്നോ​ടി​യാ​യി ന​ഗ​ര​ത്തി​ലെ നി​ര​വ​ധി ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ആ​രോ​ഗ്യ​വി​ഭാ​ഗം ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​തും പ​ഴ​കി​യ​തു​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ ഗോ​ൾ​ഡ​ൻ ഫ്ര​ഷ് റ​സ്റ്റോ​റ​ന്‍റ്, നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി​യി​ലെ ഐ​ഡി​യ​ൽ ബേ​ക്ക് റ​സ്റ്റോ​റ​ന്‍റ്, പു​തി​യ​കോ​ട്ട​യി​ലെ ഹോ​ട്ട​ൽ പ​ഞ്ച​ര​ത്ന, സ്മൃ​തി​മ​ണ്ഡ​പ​ത്തി​നു സ​മീ​പ​ത്തെ ലൂം​സ്, ഐ​ങ്ങോ​ത്തെ ഹോ​ട്ട​ൽ സു​ദ​ർ​ശ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.
പാ​കം ചെ​യ്തു തു​റ​ന്നു​വ​ച്ച പ​ഴ​ക്ക​മു​ള്ള 15 കേ​ക്ക്, പ​ഴ​കി​യ ചോ​റ്, ബി​രി​യാ​ണി ചോ​റ്, പ​ഴ​കി​യ ചി​ക്ക​ൻ, ബീ​ഫ് എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.
വൃ​ത്തി​ഹീ​ന​മാ​യ ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ അ​റി​യി​ച്ചു. സം​യു​ക്ത പ​രി​ശോ​ധ​ന​യ്ക്ക് ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​വി. സീ​മ, വി.​വി. ബീ​ന, ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​കെ. അ​ശോ​ക​ൻ, ഷെ​രീ​ഫ്, പി.​വി. ബാ​ല​ൻ, പി.​വി. സു​നി​ൽ, കെ. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.