നാ​ള​ത്തെ കേ​ര​ളം ല​ഹ​രി​മു​ക്ത കേ​ര​ളം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നീ​ലേ​ശ്വ​ര​ത്ത്
Wednesday, November 20, 2019 1:52 AM IST
കാ​സ​ർ​ഗോ​ഡ്: നാ​ള​ത്തെ കേ​ര​ളം ല​ഹ​രി​മു​ക്ത കേ​ര​ളം എ​ന്ന പേ​രി​ലു​ള്ള 90 ദി​ന തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 25ന് ​രാ​വി​ലെ 11ന് ​നീ​ലേ​ശ്വ​രം ശ്രീ​വ​ത്സം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ര്‍​വ​ഹി​ക്കും.

സം​സ്ഥാ​ന​ത്ത് മ​ദ്യ​വ​ര്‍​ജ​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കി​യും മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​ഭോ​ഗം പൂ​ര്‍​ണ​മാ​യി ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടും രൂ​പീ​ക​രി​ച്ച ല​ഹ​രി വ​ര്‍​ജ​ന മി​ഷ​ന്‍ വി​മു​ക്തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ജ​നു​വ​രി 30 വ​രെ 90 ദി​വ​സം വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍, റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​നു​ക​ള്‍ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ചേ​മ്പ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ മാ​ത്യു കു​ര്യ​ന്‍, അ​സി. എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ വി​നോ​ദ് വി. ​നാ​യ​ര്‍, സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഡി. ​മ​ധു​സൂ​ദ​ന​ന്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി. ​ആ​ര്‍. രാ​ധി​ക, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ കെ. ​സ​തീ​ശ​ന്‍, കു​മ്പ​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ണ്ഡ​രി​കാ​ക്ഷ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.