വ്യാ​പാ​രി വ്യ​വ​സാ​യി ഏകോപനസമിതി വ​നി​താ​സം​ഗ​മം നടത്തി
Wednesday, November 20, 2019 1:52 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി വ​നി​താ വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ റാ​ലി​യും വ​നി​താ​സം​ഗ​മ​വും അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ന​ഗ​രം നി​റ​യ്ക്കു​ന്ന​താ​യി. സ്ത്രീ​ശാ​ക്തീ​ക​ര​ണം വ്യാ​പാ​ര​മേ​ഖ​ല​യി​ല്‍ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി​യാ​ണ് വ​നി​താ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.
ന​ഗ​ര​സ​ഭാ ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ബേ​ക്ക ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ട ഒ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ള്‍​ക്ക് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വ​നി​താ വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷേ​ര്‍​ലി സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മം​ഗ​ളൂ​രു സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പി​ക ഷി​ഫാ​നി മു​ജീ​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​നി​താ സം​രം​ഭ​ക​രെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, വ​നി​താ വിം​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷീ​ന​ജ പ്ര​ദീ​പ്, സെ​ക്ര​ട്ട​റി ജ​മീ​ല ഇ​സു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ ആ​ദ​രി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ജെ. സ​ജി, ട്ര​ഷ​റ​ര്‍ മാ​ഹി​ന്‍ കോ​ളി​ക്ക​ര, എ.​വി. ഹ​രി​ഹ​ര​സു​ത​ന്‍, എ.​കെ. മൊ​യ്തീ​ന്‍​കു​ഞ്ഞി, ച​ന്ദ്ര​മ​ണി ഗം​ഗാ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വ​നി​താ വിം​ഗ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രേ​ഖ മോ​ഹ​ന്‍​ദാ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ശോ​ഭ​ന ബാ​ല​കൃ​ഷ്ണ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.