കുട്ടികൾ വരിനിന്നു; ദുരന്തം വഴിമാറി
Wednesday, November 20, 2019 1:53 AM IST
കൊ​ട്ടി​യൂ​ര്‍: കൊ​ട്ടി​യൂ​ർ പാ​മ്പ​റ​പ്പാ​നി​ല്‍ ഐ​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. അ​പ​ക​ട​സ്ഥ​ല​ത്തി​ന് സ​മീ​പം കു​ട്ടി​ക​ൾ ബ​സ് കാ​ത്തു​നി​ന്നി​രു​ന്നു​വെ​ങ്കി​ലും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. നി​യ​ന്ത്ര​ണം വി​ട്ട ജീ​പ്പ് വൈ​ദ്യു​ത തൂ​ണി​ല്‍ ഇ​ടി​ച്ച​ശേ​ഷം ക​ട​യു​ടെ ത​റ​യി​ലി​ടി​ച്ചു നി​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.

കൊ​ട്ടി​യൂ​ര്‍ ഐ​ജെ​എം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ബ​സ് കാ​ത്തുനി​ല്‍​ക്കു​ന്ന സ്ഥ​ല​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കു​ട്ടി​ക​ളോ​ട് വ​രി​വ​രി​യാ​യി നി​ൽ​ക്കാ​ൻ സ്കൗ​ട്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് കു​ട്ടി​ക​ൾ മാ​റി​നി​ന്ന് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. മ​ന്ദം​ചേ​രി ഭാ​ഗ​ത്തു​നി​ന്ന് കേ​ള​കം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വൈ​ദ്യു​ത തൂ​ണും കേ​ബി​ളു​ക​ളും റോ​ഡി​ല്‍ വീ​ണ​തി​നാ​ല്‍ അ​ല്‍​പ്പസ​മ​യം ഇ​തു​വ​ഴി​യു​ള്ള ഗ​ത​ാഗ​ത​വും ത​ട​സ​പ്പെ​ട്ടു.