കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ്: പ​ദ്ധ​തി​ക​ൾ​ക്ക് സാ​ങ്കേ​തി​കാ​നു​മ​തി
Wednesday, November 20, 2019 1:58 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് ജി​ല്ലാ​ത​ല സാ​ങ്കേ​തി​ക​സ​മി​തി യോ​ഗം ക​ള​ക്ട​റു​ടെ ചേ​ന്പ​റി​ൽ ചേ​ർ​ന്നു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്തു​ക​ൾ വി​ഭാ​ഗം നി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന ചാ​ലി​ങ്കാ​ൽ-​വെള്ളി​ക്കോ​ത്ത് റോ​ഡ് ന​വീ​ക​ര​ണം (നാ​ലു​കോ​ടി), പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ പാ​ണ​ത്തൂ​ർ-​ക​ല്ല​പ്പ​ള്ളി റോ​ഡ് ന​വീ​ക​ര​ണം (3.74 കോ​ടി), ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് ഡി​വി​ഷ​ൻ നി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന മം​ഗ​ൽ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണ​ൻ​ഗാ​ള-​കു​റി​ച്ചി​പ്പ​ള്ള-​മ​ണി​മു​ണ്ട റോ​ഡ് ന​വീ​ക​ര​ണം (4.99 കോ​ടി) എ​ന്നീ പ്ര​വൃ​ത്തി​ക​ൾ​ക്ക് യോ​ഗം സാ​ങ്കേ​തി​കാ​നു​മ​തി ന​ൽ​കി. യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഇ.​പി. രാ​ജ​മോ​ഹ​ൻ, സ​മി​തി ക​ണ്‍​വീ​ന​റാ​യ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട​വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഇ​ൻ ചാ​ർ​ജ് കെ. ​ദ​യാ​ന​ന്ദ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.