സ​മ്മ​തി​ദാ​യ​ക വി​വ​ര പ​രി​ശോ​ധ​നാ യ​ജ്ഞം 30 വ​രെ
Wednesday, November 20, 2019 1:58 AM IST
കാ​സ​ർ​ഗോ​ഡ്: സ​മ്മ​തി​ദാ​യ​ക​ര്‍​ക്ക് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ത​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നി​ല്‍ സ്വ​യം പ​രി​ശോ​ധി​ച്ചു കൃ​ത്യ​ത വ​രു​ത്തു​ന്ന​തി​നും അ​പാ​ക​ത​ക​ളോ തെ​റ്റു​ക​ളോ ഉ​ണ്ടെ​ങ്കി​ല്‍ തി​രു​ത്തു​ന്ന​തി​നു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ സേ​വ​നം 30 വ​രെ ല​ഭ്യ​മാ​കു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു അ​റി​യി​ച്ചു.

വോ​ട്ട​ര്‍ ഹെ​ല്‍​പ് ലൈ​ന്‍ മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി​യും www.nvsp.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യും ആ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ക. പേ​ര്, മേ​ല്‍​വി​ലാ​സം, ജ​ന​ന തീ​യ​തി തു​ട​ങ്ങി വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ളി​ല്‍ തെ​റ്റു​ണ്ടെ​ങ്കി​ല്‍ ഇ​തു​വ​ഴി തി​രു​ത്താം.
ഫോ​ട്ടോ മാ​റ്റു​വാ​നും സാ​ധി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി സ​മ്മ​തി​ദാ​യ​ക വി​വ​ര പരി​ശോ​ധ​നാ യ​ജ്ഞം 100 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍ ജോ​സ് ടി. ​ജോ​ര്‍​ജി​നെ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു.
ജോ​സ് ടി. ​ജോ​ര്‍​ജി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള ബൂ​ത്ത് ന​മ്പ​ര്‍ 145 അ​ടു​ക്ക​ത്തു​ബ​യ​ല്‍ ബീ​ച്ചി​ലെ 736 പേ​രും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പു​തി​യ പ​ദ്ധ​തി​യി​ല്‍ ഭാ​ഗ​ഭാ​ക്കാ​യി.

കാ​സ​ര്‍​ഗോ​ഡ് ത​ഹ​സി​ല്‍​ദാ​ര്‍ എ.​വി. രാ​ജ​ന്‍, ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ എം.​പി. അ​മ്പി​ളി, ഇ​ല​ക്‌​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ക്ല​ര്‍​ക്ക് ആ​ന​ന്ദ് എം. ​സെ​ബാ​സ്റ്റ്യ​ന്‍, ജി​ല്ലാ പ്രോ​ഗ്രാ​മ​ര്‍ എ.​വി. സീ​ജ എന്നിവ​ര്‍ അ​നു​മോ​ദ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

വ​രും​ദി​ന​ങ്ങ​ളി​ല്‍ സ​മ്മ​തി​ദാ​യ​ക വി​വ​ര​പ​രി​ശോ​ധ​നാ യ​ജ്ഞം സ​മ​യ​ബ​ന്ധി​ത​മാ​യി 100 ശ​ത​മാ​നം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന ബി​എ​ല്‍​ഒ​മാ​രെ​യും അ​നു​മോ​ദി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.