ചെ​ങ്ക​ള ചേ​രൂ​ർ തൂ​ക്കു​പാ​ലം ഓ​ർ​മ​യാ​യേ​ക്കും; ജ​ന​കീ​യ മു​റ​വി​ളി​ക്കൊ​ടു​വി​ൽ റോ​ഡ് പാ​ലം വരുന്നു
Wednesday, November 20, 2019 1:58 AM IST
കാ​സ​ർ​ഗോ​ഡ്: കു​ത്തി​യൊ​ഴു​കു​ന്ന ച​ന്ദ്ര​ഗി​രി പു​ഴ​​യ്ക്കു കു​റു​കെ അ​പ​ക​ട​ഭീ​തി​യി​ൽ ആ​ടി​യു​ല​യു​ന്ന തൂ​ക്കു​പാ​ല​ത്തി​ലൂ​ടെ കു​രു​ന്നു​ക​ളെ സ്കൂ​ളി​ലേ​ക്ക​യ​ക്കു​ന്ന അ​മ്മ​മാ​രു​ടെ നെ​ഞ്ച് പി​ട​ച്ചി​ൽ അ​ധി​കൃ​ത​ർ ക​ണ്ടു. ചേ​രൂ​രി​ൽ റോ​ഡ് പാ​ലം പ​ണി​യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശോ​ധ​ന​യ​ക്കാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കാ​സ​ർ​ഗോ​ഡ് സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീവ് എ​ൻ​ജി​നി​യ​ർ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. 12,02,847 രൂ​പ​യു​ടെ മ​ണ്ണ് പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക്കാ​ണ് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്.

ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ ചേ​രൂ​രി​ലെ​യും ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വ​യ​നാം​ക്കു​ഴി​യി​ലേ​യും ആ​യി​ര​ത്തി​ലേ​റെ കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന ചേ​രൂ​ർ തൂ​ക്കു​പാ​ല​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ട​ഭീ​തി ഉ​യ​ർ​ത്തി​യ​ത്. തൂ​ക്കു​പ്പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ത്തു​മു​ള്ള കൈ​വ​രി​ക​ളു​ടെ നട്ടു​ക​ൾ പ​ല​തും തു​രു​ന്പെ​ടു​ത്ത് ഇ​ള​കി​മാ​റി​യ നി​ല​യി​ലാ​ണ്. ഇ​രു​ന്പ് വ​ട​വും ക​ന്പി​ക​ളും തു​രു​ന്പെ​ടു​ത്തും കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബു​ക​ളി​ൽ ചി​ല​ത് അ​ട​ർ​ന്നു​മാ​റി​യ നി​ല​യി​ലു​മാ​ണ്. അ​ട​ർ​ന്നു​മാ​റി​യ പാ​ളി​ക​ൾ​ക്ക് മു​ക​ളി​ൽ മ​ര​പ്പ​ല​ക നി​ര​ത്തി​യാ​ണ് നാ​ട്ടു​കാ​ർ ഭീ​തിമാ​റ്റു​ന്ന​ത്.
135 മീ​റ്റ​റോ​ളം നീ​ള​വും ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യു​മു​ള്ള​താ​ണ് തൂ​ക്കു​പ്പാ​ലം. ഇ​രു​ക​ര​ക​ളി​ലും പ​ണി​ത കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളി​ൽ ഇ​രു​ന്പു​വ​ടം​കൊ​ണ്ട് ബ​ന്ധി​ച്ചാ​ണ് പാ​ലം താ​ങ്ങി​നി​ർ​ത്തു​ന്ന​ത്.

16 വ​ർ​ഷം മു​ന്പ് 36 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പാ​ലം പ​ണി​ത​ത്. ഇ​രു​ക​ര​ക​ളി​ലേ​ക്കും വാ​ഹ​ന​ങ്ങ​ളി​ലെ​ത്ത​ണ​മെ​ങ്കി​ൽ 15 കി​ലോ​മീ​റ്റ​റോ​ളം ചു​റ്റി പെ​രു​ന്പ​ള​ക്ക​ട​വ് പാ​ലം വ​ഴി​യോ തെ​ക്കി​ൽ പാ​ലം വ​ഴി​യോ യാ​ത്ര ചെ​യ്യേ​ണ്ടി​വ​രും. തൂ​ക്കുപാ​ല​ത്തി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും ഇ​പ്പോ​ൾ ടാ​ർ ചെ​യ്ത അ​പ്രോ​ച്ച് റോ​ഡു​ക​ളു​ണ്ട്. ക​ള​ക്ട​റേ​റ്റ്, കാ​സ​ർ​ഗോ​ഡ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ൾ​പ്പെ​ടെ എ​ത്തു​ന്ന​തി​ന് ഇ​തു​വ​ഴി നാ​ലു കി​ലോ​മീ​റ്റ​ർ മ​തി​യെ​ന്ന് വ​യ​ലാം​കു​ഴി നി​വാ​സി​ക​ളും പ​റ​യു​ന്നു. റോ​ഡ് പാ​ല​ത്തി​നൊ​പ്പം ത​ട​യ​ണ​യും പ​ണി​താ​ൽ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​നും പ​രി​ഹാ​ര​വു​മാ​കു​മെ​ന്നാ​ണു നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഹാ​ജി​റ മു​ഹ​മ്മ​ദ് കു​ഞ്ഞി​യും ഇ​തു സം​ബ​ന്ധി​ച്ച് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ല്ല​ട്ര അ​ബ്ദു​ൾ ഖാ​ദ​ർ ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ഹി​ന സ​ലീം എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. റോ​ഡ് പാ​ലം പ​ണി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ താ​മ​സ​ക്കാ​ര​ൻ കൂ​ടി​യാ​യ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.