ബോ​ൾ​ട്ട് വി​ഷ്ണു
Wednesday, November 20, 2019 1:58 AM IST
ഉ​സൈ​ൻ ബോ​ൾ​ട്ടി​നെ മ​ന​സി​ൽ​കൊ​ണ്ടു​ന​ട​ക്കു​ന്ന സാ​യ് തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ എം.​കെ. വി​ഷ്ണു സ​ബ് ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 200 മീ​റ്റ​റി​ൽ വ്യ​ക്ത​മാ​യ ലീ​ഡോ​ടെ സ്വ​ർ​ണം നേ​ടി, 24.28 സെ​ക്ക​ൻ​ഡ്. വ​യ​നാ​ട് ജി​എ​ച്ച്എ​സ്എ​സ് ക​ത്രി​ക്കു​ള​ത്തി​ന്‍റെ പി.​എ​സ്. ര​മേ​ശി​നാ​ണ് (24.57) വെ​ള്ളി. സ​ബ് ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 200 മീ​റ്റ​റി​ൽ എ​എം​എ​ച്ച്എ​സ് പൂ​വ​ന്പാ​യി​യു​ടെ ശാ​രി​ക സു​നി​ൽ​കു​മാ​ർ (26.75) സ്വ​ർ​ണ​വും കാ​ണി​ക്കാം​ത​റ കോ​ണ്‍​വെ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ ജി. ​താ​ര (27.18) വെ​ള്ളി​യും നേ​ടി.