ത​ലി​ച്ചാ​ലം അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട്; മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കും
Saturday, November 23, 2019 1:12 AM IST
തൃ​ക്ക​രി​പ്പൂ​ർ: വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​യ ഇ​ള​മ്പ​ച്ചി-​ത​ലി​ച്ചാ​ലം അ​ടി​പ്പാ​ത​യി​ലെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഗ്ദാ​നം. ര​ണ്ടു വ​ർ​ഷം മു​മ്പ് റെ​യി​ൽ​വേ ഗേ​റ്റ് ഒ​ഴി​വാ​ക്കി മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വി​ൽ അ​ടി​പ്പാ​ത നി​ർ​മി​ച്ച​തു​മു​ത​ൽ വെ​ള്ളം​നി​റ​ഞ്ഞു സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന നാ​ട്ടു​കാ​രു​ടെ സ​ങ്ക​ടാ​വ​സ്ഥ റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും പ​രി​ഹാ​ര​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.
പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ത​ന്നെ അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് നാ​ട്ടു​കാ​രും വി​വി​ധ സം​ഘ​ട​ന​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നെ​ങ്കി​ലും റെ​യി​ൽ​വേ എ​ൻ​ജി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ​മ്മ​ർ​ദം മൂ​ലം അ​ടി​പ്പാ​ത പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ​രാ​തി​ക​ളു​ടെ പ്ര​ള​യ​മാ​യി​രു​ന്നു. ചെ​റി​യ​മ​ഴ വ​ന്നാ​ൽ​ത്ത​ന്നെ വെ​ള്ളം​നി​റ​ഞ്ഞ് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം മു​ട​ങ്ങും.
കാ​ൽ​ന​ട​യാ​ത്ര പോ​ലും ത​ട​സ​പ്പെ​ട്ട നി​ല​യി​ലാ​യ​തോ​ടെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി സ​മ​ര​ങ്ങ​ളും ന​ട​ന്നി​രു​ന്നു.
പ്ര​ദേ​ശ​ത്തു​കാ​രു​ടെ ദു​രി​തം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി സി​പി​എം സൗ​ത്ത് തൃ​ക്ക​രി​പ്പൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ടു​ക​ണ്ടു പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​ശ്നപ​രി​ഹാ​ര​ത്തി​ന് വേ​ണ്ട​തു ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഇ​വ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി.
സി​പി​എം തൃ​ക്ക​രി​പ്പൂ​ർ ഏ​രി​യ ക​മ്മി​റ്റി അം​ഗം പി.​എ. റ​ഹ്മാ​ൻ, പ​ഞ്ചാ​യ​ത്തം​ഗം ടി.​വി. വി​നോ​ദ് കു​മാ​ർ, കെ. ​ര​ഘു​നാ​ഥ​ൻ, ടി.​വി. ഹ​രീ​ഷ്, ടി. ​മി​ഥു​ൻ എ​ന്നി​വ​രും എം​എ​ൽ​എ​യോ​ട​പ്പം നി​വേ​ദ​കസം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.