മ​സ്റ്റ​റിം​ഗ് ക്യാ​മ്പ് ഇ​ന്നുമു​ത​ൽ
Thursday, December 5, 2019 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ മ​സ്റ്റ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​സ്റ്റ​റിം​ഗ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും.

ഇ​ന്നു വ​ട​ക​ര​മു​ക്കി​ല്‍ ന​ട​ക്കു​ന്ന മ​സ്റ്റ​റിം​ഗ് ക്യാ​മ്പി​ല്‍ ഒ​ന്ന്, ര​ണ്ട്, 41, 42, 43 വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്കും ചെ​മ്മ​ട്ടം​വ​യ​ല്‍ വൃ​ദ്ധ​ പ​രി​പാ​ല​നകേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പി​ല്‍ ഏ​ഴ്, എ​ട്ട്, 13 വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്കും നാ​ളെ ക​ല്ലൂ​രാ​വി കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പി​ല്‍ 35, 36, 34 വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്കും വാ​ഴു​ന്നോ​റ​ടി പ​ക​ല്‍ പ​രി​പാ​ല​ന​കേ​ന്ദ്ര​ത്തി​ല്‍ 21, 22, 23, 24, 25 വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്കും ഏ​ഴി​ന് തെ​രു​വ​ത്ത് സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പി​ല്‍ 12,15,16 വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്കും ഒ​മ്പ​തി​ന് ഐ​ങ്ങോ​ത്ത് മു​നി​സി​പ്പ​ല്‍ വാ​യ​ന​ശാ​ല​യി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പി​ല്‍ 26, 27 വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്കും ബാ​ല​ബോ​ധി​നി വാ​യ​ന​ശാ​ല​യി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പി​ല്‍ നാ​ലാം വാ​ര്‍​ഡി​ലു​ള്ള​വ​ര്‍​ക്കും പ​ത്തി​ന് ബ​ല്ല​ത്ത് അ​ങ്ക​ണ​വാ​ടി​യി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പി​ല്‍ 10,11 വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്കും പ​ങ്കെ​ടു​ക്കാം.