മാലിന്യം തള്ളിയവർ അറസ്റ്റിൽ
Thursday, December 5, 2019 1:17 AM IST
ഭീ​മ​ന​ടി: മ​ല​യോ​ര​ത്തെ പ്ര​ധാ​ന റോ​ഡാ​യ ചീ​ർ​ക്ക​യം റോ​ഡി​ന് സ​മീ​പം മാ​ലി​ന്യം ത​ള്ളി​യ മൂ​ന്ന് പേ​രെ ചി​റ്റാ​രി​ക്കാ​ൽ എ​സ്ഐ വി​നോ​ദ് കു​മാ​ർ അ​റ​സ്റ്റ് ചെ​യ്തു. വ​ലി​യ​പ​റ​മ്പ് മാ​വി​ലാ​ക്ക​ട​പ്പു​റ​ത്തെ ഫൈ​സ​ൽ, ചെ​റു​വ​ത്തൂ​രി​ലെ എ.​സി. അ​ബ്ദു​ൾ ഖാ​ദ​ർ, വെ​ള്ളൂ​രി​ലെ എ. ​അ​ഫ്സ​ൽ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​റു​വ​ത്തൂ​രി​ലെ വി​വാ​ഹ വീ​ട്ടി​ലെ മാ​ലി​ന്യം ശേ​ഖ​രി​ച്ച ഇ​വ​ർ ചീ​ർ​ക്ക​യം വ​ഴി​യ​രി​കി​ൽ വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്നു ത​ള്ളു​ക​യാ​യി​രു​ന്നു. ചി​റ്റാ​രി​ക്കാ​ൽ എ​സ്ഐ ന​ട​ത്തി​യ ത​ന്ത്ര​പ​ര​മാ​യ അ​ന്വേ​ഷ​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം ത​ള്ളി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.