കാഞ്ഞങ്ങാട് നഗരസഭയിൽ മാലിന്യം ബാധ്യതയല്ല; സാധ്യത‍യാണ്
Thursday, December 5, 2019 1:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പാ​ഴ്‌വസ്തു​ക്ക​ളെ സം​സ്ക​രി​ച്ചു പു​തു​വ​സ്തു​ക്ക​ളാ​ക്കി മാ​റ്റു​ന്ന പ്ര​ക്രി​യ​യ്ക്ക് കാ​ഞ്ഞ​ങ്ങാ​ട് തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭ​യി​ലെ 43 വാ​ർ​ഡു​ക​ളി​ലേ​യും വീ​ടു​ക​ളി​ലേ​ക്ക് ഹ​രി​ത ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​ക​ർ ചെ​ന്ന് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ചു ശേ​ഖ​രി​ച്ചു ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ സം​സ്ക​ര​ണ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചാ​ണ് പു​ന​രു​ത്പാ​ദ​നപ്ര​ക്രി​യ ന​ട​ത്തു​ന്ന​ത്.

ഇ​തു​വ​ഴി പാ​ഴ്തു​ണി​യി​ൽ നി​ന്ന് പു​ഷ്പ​ങ്ങ​ൾ, സ​ഞ്ചി, ച​വി​ട്ടി തു​ട​ങ്ങി​യ വ​സ്തു​ക്ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ മെ​ഹ്ബൂ​ബ ഹ​രി​ത​സ​ഹാ​യ സം​ഘ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്.​ പു​ന​രു​ത്പാ​ദ​ന വ​സ്തു​ക്ക​ൾ ന​ഗ​ര​സ​ഭ മാ​ലി​ന്യ സം​സ്ക​ര​ണ​കേ​ന്ദ്ര​ത്തി​ൽ ഹ​രി​ത കേ​ര​ള മി​ഷ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ടി.​എ​ൻ. സീ​മ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് കൈ​മാ​റി.

ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഗം​ഗ രാ​ധാ​കൃ​ഷ്ണ​ൻ, ടി.​വി. ഭാ​ഗീ​ര​ഥി, മ​ഹ​മൂ​ദ് മു​റി​യ​നാ​വി, ആ​രോ​ഗ്യ ശു​ചി​ത്വ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ കെ.​കെ. ഗീ​ത, പി. ​ഖ​ദീ​ജ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ എം. ​ബാ​ല​കൃ​ഷ്ണ​ൻ, മെ​ഹ​ബൂ​ബ, മാ​നേ​ജ​ർ കു​ഞ്ഞ​ബ്ദു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.