രാ​ജ​പു​രം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ: കാ​ൽ​നാ​ട്ടു​ക​ർ​മ​വും ജ​പ​മാ​ല റാ​ലി​യും
Friday, December 6, 2019 1:36 AM IST
രാ​ജ​പു​രം: 13 മു​ത​ൽ 16 വ​രെ രാ​ജ​പു​രം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് രാ​ജ​പു​രം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം സം​ഘാ​ട​കസ​മി​തി ചെ​യ​ർ​മാ​ൻ ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ഗ്രൗ​ണ്ടി​ൽ മെ​ഴു​കു​തി​രി തെ​ളി​ച്ചു ജ​പ​മാ​ല റാ​ലി ന​ട​ത്തി. സ​ജി മു​ള​വ​നാ​ൽ, ജെ​ന്നി കി​ഴ​ക്കേ​പ്പു​റ​ത്ത്, മ​ത്താ​യി എ​ലി​ത്ത​ട​ത്തി​ൽ, ജോ​ർ​ജ് ചെ​റു​മ​ണ​ത്ത്, ചാ​ക്കോ പെ​രി​ങ്ങേ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. രാ​ജ​പു​രം, പ​ന​ത്ത​ടി ഫെ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത് ബ്ര​ദ​ർ ഡോ. ​മാ​രി​യോ ജോ​സ​ഫും സം​ഘ​വു​മാ​ണ്. ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ക​ള്ളാ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി, ചു​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് പ​ത്തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു ക​ൺ​വ​ൻ​ഷ​ൻ ഗ്രൗ​ണ്ടി​ലേ​ക്ക് ജ​പ​മാ​ല റാ​ലി​യും ന​ട​ത്തും.