ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ക​ലാ-​കാ​യി​ക​മേ​ള എ​ട്ടി​ന്
Friday, December 6, 2019 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ക​ലാ-​കാ​യി​കമ​ത്സ​ര​ങ്ങ​ൾ എ​ട്ടി​ന് കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഏ​ഴി​നം ക​ലാമ​ത്സ​ര​ങ്ങ​ളും അ​ഞ്ചി​നം കാ​യി​ക മ​ത്സ​ര​ങ്ങ​ളു​മു​ണ്ടാ​കും. ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ​ക്ക് ഒ​മ്പ​ത് ഇ​ന​ങ്ങ​ളി​ലാ​യി മ​ത്സ​രം ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ വി. ​ബാ​ല​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. ​ശ്രീ​ധ​ര​ൻ, കെ.​ ഹ​രീ​ശ, എ.​ ദാ​മോ​ദ​ര​ൻ, സ​ന്തോ​ഷ് കാ​റ്റാ​ടി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

വി​ത്തു​ത്സ​വം
ന​ട​ത്തി

അ​മ്പ​ല​ത്ത​റ: ബാ​ത്തൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്ര ന​വീ​ക​ര​ണ പു​നഃ​പ്ര​തി​ഷ്ഠാ മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ത്തി​ട​ൽ മ​ഹോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി. മ​ഹോ​ത്സ​വ​ത്തി​നെ​ത്തു​ന്ന മു​ഴു​വ​ൻ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കും വി​ഷ​ര​ഹി​ത​സ​ദ്യ ന​ൽ​കാ​ൻ ബാ​ത്തൂ​രി​ലെ ഏ​ക്ക​റു​ക​ണ​ക്കി​ന് പാ​ട​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി വി​ള​യും. വി​ത്തി​ട​ൽ ഉ​ത്സ​വം ക്ഷേ​ത്രം മു​ഖ്യ​സ്ഥാ​നി​ക​ൻ കു​ഞ്ഞി​തീ​യ​ൻ അ​ന്തി​ത്തി​രി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൽ. ഉ​ഷ, കൃ​ഷ്ണ​ൻ മൊ​യോ​ലം, പ്ര​മീ​ള തി​ടി​ൽ, ധ​ന്യ രാ​ജീ​വ​ൻ, ഷാ​ന ബാ​ലൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.