ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഭ​ര​ണ​സ്തം​ഭ​നം ഉ​ണ്ടാ​ക്കു​ന്നെ​ന്ന്
Friday, December 6, 2019 1:39 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ യാ​തൊ​രു​വി​ധ ഏ​കോ​പ​ന​വു​മി​ല്ലാ​തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രു​ടെ​യും പ​ദ്ധ​തി നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ക്കു​ന്ന​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഭ​ര​ണ​സ്തം​ഭ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര​ന്ത​ര​മാ​യ അ​സാ​ന്നി​ധ്യം മൂ​ലം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ടു​ക​യും വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ക്കു​മാ​യി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നെ​ത്തു​ന്ന​വ​ര്‍ വെ​റും​കൈ​യോ​ടെ മ​ട​ങ്ങി​പ്പോ​കേ​ണ്ടി​വ​രി​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.
പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, വി​ഇ​ഒ, കൃ​ഷി ഓ​ഫീ​സ​ര്‍, ഡോ​ക്ട​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍, ക്ലാ​ര്‍​ക്ക്, എ​ന്‍​ജി​നി​യ​ര്‍ ത​സ്തി​ക​ക​ളി​ലു​ള്ള​വ​രു​ടെ യോ​ഗ​ങ്ങ​ള്‍ ജി​ല്ലാ​ത​ല​ത്തി​ലും ബ്ലോ​ക്ക് ത​ല​ത്തി​ലും മാ​റി​മാ​റി വി​ളി​ച്ചു​ചേ​ര്‍​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​തു​കൊ​ണ്ട് മാ​സ​ത്തി​ല്‍ പ​ത്തു​ദി​വ​സ​ത്തി​ല​ധി​കം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഓ​ഫീ​സി​ല്‍ നി​ന്ന് മാ​റി​നി​ല്‍​ക്കേ​ണ്ടി​വ​രു​ന്നു.
ഓ​രോ ദി​വ​സ​വും ഓ​രോ വ​കു​പ്പും യോ​ഗം വി​ളി​ക്കു​ന്ന​തി​നു പ​ക​രം ജി​ല്ലാ​ത​ല വ​കു​പ്പ് മേ​ധാ​വി​ക​ള്‍ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി മാ​സ​ത്തി​ല്‍ ര​ണ്ടോ മൂ​ന്നോ ദി​വ​സം മാ​ത്രം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ക്കു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​ണ​മെ​ന്നും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ സാ​മ്പ​ത്തി​ക​വ​ര്‍​ഷ​ത്തി​ന്‍റെ ആ​ദ്യ​മാ​സ​ങ്ങ​ളി​ല്‍ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റും മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എ.​എ. ജ​ലീ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍, സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം സി. ​പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.