ബ​സി​ടി​ച്ച് വൈ​ദ്യു​ത, ടെ​ല​ിഫോ​ണ്‍ പോ​സ്റ്റു​ക​ളും മ​തി​ലും ത​ക​ര്‍​ന്നു
Friday, December 6, 2019 1:39 AM IST
ബ​ദി​യ​ഡു​ക്ക: ടെ​മ്പോ ലോ​റി​യി​ലി​ടി​ക്കാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ക്കു​ന്ന​തി​നി​ട​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് വൈ​ദ്യു​ത, ടെ​ലി​ഫോ​ണ്‍ പോ​സ്റ്റു​ക​ളി​ലി​ടി​ച്ച​തി​നുശേ​ഷം റോ​ഡ​രി​കി​ലെ ചു​മ​രി​ലി​ടി​ച്ചു നി​ന്നു. യാ​ത്ര​ക്കാ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 8.40 ഓ​ടെ മു​ള്ളേ​രി​യ ടൗ​ണി​ന് സ​മീ​പം ഗാ​ഡി​ഗു​ഡ്ഡെ റോ​ഡി​ലാ​ണ് അ​പ​ക​ടം. കി​ന്നിം​ഗാ​ർ-​മു​ള്ളേ​രി​യ-​കു​മ്പ​ള റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​വി​ടെ​യു​ള്ള വൈ​ദ്യു​ത​തൂ​ണു​ക​ള്‍ റോ​ഡി​ന് തൊ​ട്ടൊ​രു​മ്മി​യാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ യാ​തൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി. സാ​ധാ​ര​ണ നി​ല​യി​ല്‍ യാ​ത്ര​ക്കാ​ര്‍ കൂ​ടി നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​പ​ക​ടസ​മ​യ​ത്ത് ആ​രും ഉ​ണ്ടാ​കാ​തി​രു​ന്ന​ത് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യെ​ന്ന് വ്യാ​പാ​രി​ക​ള്‍ കൂ​ട്ടിച്ചേര്‍​ത്തു.