‘മ​ണ്ഡ​ല​കാ​ലം 41 തൈ’ പ​രി​പാ​ടി​യു​മാ​യി ഷാ​ജി
Saturday, December 7, 2019 1:34 AM IST
നീ​ലേ​ശ്വ​രം: എ​ല്ലാ ദി​വ​സ​വും തൈ​ക​ൾ ന​ൽ​കു​ന്ന ഒ​ഴി​ഞ്ഞ​വ​ള​പ്പി​ലെ കെ.​കെ. ഷാ​ജി ഈ ​മ​ണ്ഡ​ല​കാ​ല​ത്ത് 41 അ​യ്യ​പ്പ​ഭ​ക്ത​ൻ​മാ​ർ​ക്കു തൈ​ക​ൾ ന​ൽ​കു​ന്നു. തു​ട​ർ​ച്ച​യാ​യ 219ാ-മ​ത്തെ ദി​വ​സ​ത്തെ തൈ ​ചി​ത്താ​രി​യി​ലെ അ​യ്യ​പ്പ​ഭ​ക്ത​നാ​യ ശി​വാ​ന​ന്ദ സ്വാ​മി​ക്ക് ന​ല്കി.
വൃ​ശ്ചി​കം ഒ​ന്നി​ന്‍ പ​ട​ന്ന​ക്കാ​ട് വ​ലി​യ വീ​ട് അ​യ്യ​പ്പ​ഭ​ജ​ന​മ​ഠ​ത്തി​ലെ ഗു​രു​സ്വാ​മി​യാ​യ വി.​വി. ഭാ​സ്ക​ര​ൻ സ്വാ​മി​ക്ക് മ​ണ്ഡ​ല​കാ​ല​ത്തെ ആ​ദ്യ തൈ ​ന​ൽ​കി​യാ​ണ് മ​ണ്ഡ​ല​കാ​ലം 41 തൈ ​പ​രി​പാ​ടി​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്.