ര​ണ്ട​ര കി​ലോ ഉ​ള്ളി ഷ​ട്ടി​ല്‍ ബാ​ഡ്മി​ന്‍റ​ണ്‍ മ​ത്സ​രം
Tuesday, December 10, 2019 1:18 AM IST
ഷ​ട്ടി​ല്‍ ബാ​ഡ്മി​ന്‍റ​ണ്‍ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ​മ്മാ​നം ര​ണ്ട​ര കി​ലോ ഉ​ള്ളി. ഫൈ​ന​ലി​ല്‍ പൊ​രു​തി​ത്തോ​റ്റു റ​ണ്ണറ​പ്പ് ആ​കു​ന്ന​വ​രും അ​ധി​കം നി​രാ​ശ​പ്പെ​ടേ​ണ്ടി​വ​രി​ല്ല. ഒ​ന്ന​ര​ക്കി​ലോ ഉ​ള്ളി​യാ​ണ് ര​ണ്ടാം സ​മ്മാ​നം.
ഇ​ന്നു രാ​ത്രി എ​ട്ടി​ന് കാ​ട​കം ക​ര്‍​മം​തൊ​ടി ഫ്ര​ണ്ട്‌​സ് ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് "വി​ല​യേ​റി​യ' സ​മ്മാ​ന​ങ്ങ​ളു​മാ​യി ഷ​ട്ടി​ല്‍ ടൂ​ര്‍​ണ​മെ​ന്‍റ് ന​ട​ക്കു​ന്ന​ത്. ഡ​ബി​ള്‍​സ് ടീ​മു​ക​ളാ​യാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങേ​ണ്ട​ത്. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഓ​രോ ടീ​മും ഗ്രൗ​ണ്ട് ഫീ​സാ​യി 100 രൂ​പ വീ​തം ന​ല്‍​ക​ണം. ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞാ​ല്‍ അ​തി​നെ നാ​ലു​മ​ട​ങ്ങാ​യി ക​വ​ച്ചു​വ​യ്ക്കു​ന്ന സ​മ്മാ​ന​വു​മാ​യി മ​ട​ങ്ങാം. ഡി​വൈ​എ​ഫ്‌​ഐ കാ​ട​കം മൂ​ടാം​കു​ളം യൂ​ണി​റ്റാ​ണ് മ​ത്സ​ര​ത്തി​ന്‍റെ സം​ഘാ​ട​ക​ര്‍. മ​ത്സ​രാ​ര്‍​ഥി​ക​ള്‍ എ​ട്ടു​മ​ണി​ക്കു​മു​മ്പ് സ്ഥ​ല​ത്തെ​ത്തി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. നേ​ര​ത്തേ പെ​ട്രോ​ള്‍ വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന സ​മ​യ​ത്തു ഇ​തേ​സ്ഥ​ല​ത്ത് ന​ട​ത്തി​യ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ര്‍​ക്ക് പെ​ട്രോ​ള്‍ സ​മ്മാ​ന​മാ​യി ന​ല്‍​കി​യി​രു​ന്നു.