രാ​ജ​പു​രം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ: ജ​പ​മാ​ല റാ​ലി ഇ​ന്ന്
Tuesday, December 10, 2019 1:18 AM IST
രാ​ജ​പു​രം: പ​ന​ത്ത​ടി, രാ​ജ​പു​രം ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ​പു​രം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന 13-ാമ​ത് രാ​ജ​പു​രം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ മു​ന്നോ​ടി​യാ​യി ഇ​ന്നു ക​ൺ​വ​ൻ​ഷ​ൻ ഗ്രൗ​ണ്ടി​ലേ​ക്ക് ജ​പ​മാ​ല റാ​ലി ന​ട​ത്തും.
ക​ള്ളാ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യം, ചു​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു റാ​ലി തു​ട​ങ്ങും. തു​ട​ർ​ന്ന് ക​ൺ​വ​ൻ​ഷ​ൻ ഗ്രൗ​ണ്ടി​ൽ കൊ​ടി ഉ​യ​ർ​ത്തു​ക​യും ഗ്രൗ​ണ്ട് വെ​ഞ്ച​രി​ക്കു​ക​യും ചെ​യ്യും.
13 മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത് ബ്ര​ദ​ർ മാ​രി​യോ ജോ​സ​ഫും സം​ഘ​വു​മാ​ണ്.