സാ​മൂ​ഹ്യ ശാ​ക്തീ​ക​ര​ണ ‌ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
Tuesday, December 10, 2019 1:18 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന പി​ന്നോ​ക്ക​വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ദേ​ശീ​യ പി​ന്നോ​ക്ക​വി​ഭാ​ഗ ധ​ന​കാ​ര്യ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജി​ല്ല​യി​ല്‍ മ​ണ്‍​പാ​ത്ര നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ദ്വി​ദി​ന സാ​മൂ​ഹ്യ ശാ​ക്തീ​ക​ര​ണ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. കാ​സ​ര്‍​ഗോ​ഡ് കേ​ര​ള പ​ബ്ലി​ക് സെ​ര്‍​വ​ന്‍റ്സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് ജോ​ര്‍​ജ് ക​രു​ണ​ക്ക​ല്‍ നേ​തൃ​ത്വം ന​ല്‍​കി.
പി​ന്നോ​ക്ക​വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ജി​ല്ലാ മാ​നേ​ജ​ര്‍ പി. ​ശ്രീ​കു​മാ​ര്‍, പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് എ​ന്‍.​എം. മോ​ഹ​ന​ന്‍, പൈ​ക്കം പോ​ട്ട​റി വ​ര്‍​ക്കേ​ഴ്‌​സ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പൈ​ക്കം ഭാ​സ്‌​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.