രാ​ത്രി​കാ​ല​ങ്ങ​ളി​ലെ മ​ത്സ്യ​ബ​ന്ധ​നം അ​വ​സാ​നി​പ്പി​ക്ക​ണമെന്ന്
Tuesday, December 10, 2019 1:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഭാ​ര​തീ​യ മ​ത്സ്യ​പ്ര​വ​ർ​ത്ത​ക​സം​ഘം ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ത്രി മ​ത്സ്യ​ബ​ന്ധ​നം മൂ​ലം പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ​ക്ക് മ​ത്സ്യം ല​ഭി​ക്കു​ന്നി​ല്ല.
ഇ​തു​മൂ​ലം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​മാ​ർ​ഗം ഇ​ല്ലാ​താ​കു​ന്നു. ഇ​ത്ത​രം മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് യാ​തൊ​രു ര​ജി​സ്ട്രേ​ഷ​ൻ പോ​ലു​മി​ല്ല. ഇ​തി​നെ​തി​രേ ഫി​ഷ​റീ​സ് വ​കു​പ്പ് ഗൗ​ര​വ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ചൂ​ണ്ടി​കാ​ട്ടി.
സെ​ക്ര​ട്ട​റി ടി.​കെ. കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ൻ പു​തി​യ​വ​ള​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​വി​ത്ര​ൻ മ​ട​ക്ക​ര, ഷാ​ജി കോ​ട്ടി​ക്കു​ളം, ശ​ശി​കു​മാ​ർ, അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.